ആരോഗ്യമേഖലാ ജീവനക്കാർക്ക് മാസ്ക്‌ക് നിർബന്ധമാക്കി കുവൈത്ത്

കുവൈത്തിൽ ആരോഗ്യമേഖലാ ജീവനക്കാർക്ക് മാസ്‌ക് നിർബന്ധമാക്കുന്നു. ആരോഗ്യ മന്ത്രാലയം നൽകിയ സർക്കുലറിലാണ് പ്രവൃത്തി സമയത്തിലുടനീളം ജീവനക്കാർക്ക് മാസ്ക് ധരിക്കുവാൻ നിർദ്ദേശം നൽകിയത്.

രാജ്യത്ത് ജെ.എൻ1 വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നിർദ്ദേശമെന്നാണ് സൂചന. എന്നാൽ രാജ്യത്ത് അസാധാരണമായ പ്രതിരോധ നടപടികളൊന്നും സ്വീകരിക്കേണ്ടതില്ലെന്നും തണുപ്പ് സീസണിൽ ശ്വസ സംബന്ധമായ വൈറസുകൾ പതിവാണെന്നും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ.അബ്ദുല്ല അൽ സനദ് പറഞ്ഞു.

ഇൻഫ്ലുവൻസ, ന്യുമോണിയ, കോവിഡ് പ്രതിരോധ കുത്തിവപ്പുകൾ എന്നിവ ആരോഗ്യമന്ത്രാലയത്തിൻ്റെ രാജ്യത്തെ 42 കേന്ദ്രങ്ങളിൽ ലഭ്യമാണ്. 60 വയസിന് മുകളിൽ പ്രായമുള്ളവരും വിട്ടുമാറാത്ത രോഗമുള്ളവരും രോഗപ്രതിരോധ ശേഷി കുറഞ്ഞവരും വാക്‌സിൻ എടുക്കണമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *