സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയിൽ വൻ വർധന; പരാതിയുമായി ഉപഭോക്താക്കൾ

ദമ്മാം: രാജ്യത്ത് താമസ കെട്ടിടങ്ങളുടെ വാടക അനിയന്ത്രിതമായി വർധിച്ചു വരുന്നതായി പരാതി. കെട്ടിട ഉടമകളും റിയൽ എസ്റ്റേറ്റ് ഏജൻസികളും യാതൊരു നിയന്ത്രണവും പാലിക്കാതെയാണ് വാടക വർധിപ്പിക്കുന്നതെന്നും സ്വദേശികളും വിദേശികളുമായ വാടക താമസക്കാർ പരാതിപ്പെടുന്നു.

25,000 മുതൽ 30,000 റിയാൽ വരെ വാർഷിക വാടകയുള്ള കെട്ടിടങ്ങൾക്ക് രണ്ട് മുതൽ മൂന്ന് വർഷത്തിനിടെ 10,000 റിയാൽ വരെ വർധനവ് വരുത്തി. വാടക വർധനവിന് കൃത്യമായ മാനദണ്ഡങ്ങൾ മന്ത്രാലയം നിർദേശിക്കാത്തതും അനിയന്ത്രിത നിരക്ക് വർധനവിന് ഇടയാക്കുന്നുണ്ട്.

പുതുവർഷത്തിൽ വാടക തുകയുൾപ്പെടെയുള്ളവ ഈജാർ വഴിയാക്കിയ മന്ത്രാലയ നിർദേശത്തെ സ്വാഗതം ചെയ്യുന്നതോടൊപ്പം വാടക വർധനവിനും മാനദണ്ഡങ്ങൾ നടപ്പാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. രാജ്യത്ത് താമസ കെട്ടിടങ്ങളുടെ നിർമാണത്തിൽ വന്ന കുറവ്, വിസ നടപടികൾ ലഘൂകരിച്ചതോടെ രാജ്യത്തേക്കെത്തുന്ന വിദേശികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർധനവ് എന്നിവ താമസ കെട്ടിടങ്ങളുടെ ആവശ്യകത വർധിക്കാൻ കാരണമായതായി റിയൽ എസ്റ്റേറ്റ് രംഗത്തുള്ളവർ പറയുന്നു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *