കുവെെത്തിൽ അടുത്ത ദിവസങ്ങളിൽ പരക്കെ മഴ പെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ ഉച്ചവരെ മിക്കയിടങ്ങളിലും മഴ അനുഭവപ്പെട്ടു. മിന്നലോട് കൂടിയ ചാറ്റൽമഴക്ക് വരും ദിവസങ്ങളിൽ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച രാവിലെ ആകാശം മൂടിക്കെട്ടിയ നിലയിലായിരുന്നു. വരും ദിവസങ്ങളിൽ മഴ ശക്തമാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോർട്ട്. വൈകുന്നേരം അന്തരീക്ഷം കൂടുതൽ തണുത്തതായി.ഉപരിതല ന്യൂനമർദത്തിന്റെ വ്യാപനവും അന്തരീക്ഷത്തിലെ തണുത്ത വായുവും മൂലം താപനിലയിലും ഗണ്യമായ കുറവുണ്ടായി. രാത്രി താപനില 10 ഡിഗ്രി സെൽഷ്യസിന് താഴെയെത്തി.
രാജ്യത്ത് വരും ദിവസങ്ങളിൽ അസ്ഥിരമായ കാലാവസഥ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ തണുപ്പ് കൂടും. ചൂട് പകരുന്ന വസ്ത്രങ്ങൾ ആണ് ധരിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു. മൂടല്‍മഞ്ഞും, മഴയും ദൂരക്കാഴ്ച കുറക്കാൻ സാധ്യതയുണ്ട്. അതിനാൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C