ദുബൈ: തൊഴിലാളികൾ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് ബോധവത്കരണവുമായി ദുബൈ മുനിസിപ്പാലിറ്റി. ‘സേഫ്റ്റി ടെന്റ്’ എന്നപേരിൽ നിർമ്മാണ തൊഴിലാളികളുടെ ഒത്തുകൂടൽ ജബൽ അലിയിലെ തൊഴിലാളികളുടെ താമസസ്ഥലത്താണ് ഒരുക്കിയത്. പ്രധാനപ്പെട്ട നിയമങ്ങൾ, മുന്നൊരുക്കങ്ങൾ, വ്യക്തികൾ പാലിക്കേണ്ട രീതികൾ, അപകടങ്ങളും പരിക്കുകളും മറ്റു ഗുരുതരമായ സാഹചര്യവും ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടവ എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷിതവും ആരോഗ്യകരവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ദുബൈ മുനിസിപ്പാലിറ്റി ബോധവത്കരണ സംരംഭങ്ങൾ ആസൂത്രണം ചെയ്യുന്നത്.
ഉർദു ഭാഷയിലാണ് ബോധവത്കരണം നടത്തിയത്. ഇതോടൊപ്പം ശാരീരികാരോഗ്യ ബോധവത്കരണ വർഷോപ്പും ദുബൈ ഹെൽത്ത് അതോ റിറ്റിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും ഒരുക്കിയിരുന്നു. ദുബൈയിലെ എല്ലാ നിർമാണ മേഖലകളിലും തൊഴിലാളികൾക്കിടയിലും സുരക്ഷാ ബോധവത്കരണം എത്തിക്കാനാണ് മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്. എൻജിനീയർമാർ, കൺസൽട്ടൻ്റുമാർ, സൂപ്പർവൈസർമാർ, സാധാരണ തൊഴിലാളികൾ എന്നിങ്ങനെ എല്ലാ വിഭാഗക്കാരിലും ബോധവത്കരണ സന്ദേശം എത്തിക്കുന്നുണ്ട്. തൊഴിലാളികളെ അപകടങ്ങളി ൽനിന്ന് സംരക്ഷിക്കുന്നതിനായി നിർമാണ സൈറ്റുകളിൽ നൂതന ഉപകരണങ്ങളുടെ ഉപയോഗത്തിന് മുൻഗണന നൽകുന്നതിനും മുനിസിപ്പാലിറ്റി പ്രോത്സാഹനം നൽകുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C