സൗദി റീട്ടെയിൽ ഫോറത്തിൻ്റെ ഇരട്ട പുരസ്‌കാരം ലുലുവിന്

റിയാദ്: സൗദി റീട്ടെയിൽ ഫോറത്തിൻ്റെ ഇരട്ട പുരസ്‌കാരം ലുലു ഗ്രൂപ്പിന്. ലുലു സൗദി ഹൈപ്പർമാർക്കറ്റുകളുടെ വിസ്മയകരമായ വികസനക്കുതിപ്പിനാണ് പ്രശസ്തമായ രണ്ടു അംഗീകാരങ്ങൾ നൽകി ആദരിച്ചത്.

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ചതും പ്രശസ്‌തവുമായ റീട്ടെയിൽ സ്ഥാപനമെന്ന നിലയിലാണ് മിഡിൽ ഈസ്റ്റ്-ഉത്തരാഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ലുലുവിന് ഒന്നാമത്തെ പുരസ്ക‌ാരം നൽകിയത്. കാലോചിത മാറ്റങ്ങൾക്കനുസൃതമായി ഫുഡ് ആൻഡ് ഗ്രോസറി രംഗത്തെ ആധുനികവത്കരിച്ച് സ്‌റ്റാഫ് പരിശീലനം, ഫലപ്രദമായ ഇ.എസ്.ജി ബ്ലൂ പ്രിൻറ് എന്നിവ കണക്കിലെടുത്തും ഈ രംഗങ്ങളിലെ കരുത്തും കഴിവും പ്രകടമാക്കിയതിനുള്ള അംഗീകാരവുമായാണ് രണ്ടാമത്തെ പു രസ്ക‌ാരം.

സൗദിയിൽ ലുലു ശാഖകളുടെ എണ്ണം 100 ആക്കി ഉയർത്തുകയെന്ന ലക്ഷ്യത്തിലേക്ക് വളരെ വേഗം അടുക്കുമെന്ന ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ എം.എ. യൂസുഫലിയുടെ പ്രതീക്ഷാനിർഭരമായ പ്രഖ്യാപനം വൈകാതെ ലക്ഷ്യം കാണുമെന്ന് ലുലു സൗദി ഡയറക്‌ടർ ഷഹീം മുഹമ്മദ് ഫോറത്തിൽ പ്ര സ്‌താവിച്ചു. സൗദി റീട്ടെയിൽ ഉപഭോക്തൃരംഗത്ത് വലിയ സംഭാവനകൾ അർപ്പിച്ച് ഏറ്റവും വേഗത്തിൽ മുന്നേറുന്ന ലുലു ഗ്രൂപ് സൗദി റീട്ടെയിൽ ഫോറത്തിലും നിരവധി വിജയകരമായ വ്യക്തിമുദ്രകൾ നൽകിയിട്ടുണ്ട്.

കഴിഞ്ഞ അഞ്ചു വർഷമായി സൗദിയുടെ ക്രമാനുഗത വളർച്ചക്കൊപ്പം സഞ്ചരിക്കുന്ന ലുലു ഗ്രൂപ്പ് രാജ്യ ത്തിന്റെ പരിവർത്തനത്തിനും വികാസത്തിനും ഒരു പങ്കാളിയെന്ന നിലയിലാണ് ഒപ്പം നിൽക്കുന്നത്.

സിനോമി സെൻറർ സി.ഇ.ഒ അലിസൺ റഹീൽ, ഫഹദ് അൽ മുഖ്ബൽ ഗ്രൂപ് ചെയർമാൻ ശൈഖ് ഫഹദ് മുഹമ്മദ് അൽ മുഖ്ബിൽ, ബിൽഡിങ് ബേസ് കമ്പനി ചെയർമാൻ ശൈഖ് ഖാലിദ് അൽ അജ്‌മി, പ്ലേ സിനി മ സി.ഇ.ഒ ഖാലിദ് അൽ ജാഫർ എന്നിവരുമായാണ് ലുലു സൗദി ഡയറക്‌ടർ ഷഹീം മുഹമ്മദ് ഒപ്പുവെച്ചത്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *