ന്യൂഡൽഹി: സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദമായ ജെഎൻ.1 റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കേരളമടക്കം രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിന്റെ ജാഗ്രതാനിർദേശം. ഉത്സവ കാലത്തടക്കം നിരന്തര നിരീക്ഷണം ആവശ്യമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി സുധാംശു പന്ത് സംസ്ഥാനങ്ങൾക്കയച്ച കത്തിൽ വ്യക്തമാക്കി. യാത്രാ നിയന്ത്രണങ്ങളടക്കം ഏർപ്പെടുത്താൻ നിർദേശമുണ്ട്.
നിരീക്ഷണവും പരിശോധനയും ഊർജിതമാക്കണം. ശ്വാസകോശ അണുബാധ, ഫ്ളൂ എന്നിവയുടെ ജില്ലാതല കണക്കുകൾ കേന്ദ്രത്തിന് നൽകണം. മാസ്ക്, സാമൂഹിക അകലം പാലിക്കൽ, ആൾക്കൂട്ടം ഒഴിവാക്കൽ എന്നീ പ്രതിരോധമാർഗങ്ങൾ അവലംബിക്കണമെന്നും കത്തിൽ നിർദേശിക്കുന്നു.
ബുധനാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അവലോകനയോഗം വിളിച്ചിട്ടുണ്ട്. മന്ത്രിമാർ, ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാർ, കേന്ദ്രമന്ത്രിമാർ, മന്ത്രാലയം പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. ആരോഗ്യ സംവിധാനങ്ങളുടെ തയ്യാറെടുപ്പുകളും ശ്വാസകോശസംബന്ധ അസുഖങ്ങളുടെ വർധനവും യോഗം ചർച്ച ചെയ്യും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C