മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയുടെ കോൺസുലാർ ക്യാമ്പ് സലാലയിൽ ഡിസംബർ 22ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. രാവിലെ എട്ട് മുതൽ വൈകീട്ട് 3.30വരെ സലാലയിലെ ഇന്ത്യൻ സോഷ്യ ൽ ക്ലബ് ഹാളിലായിരിക്കും ക്യാമ്പ് നടക്കുന്നത്. കമ്മ്യൂണിറ്റി വെൽഫെയർ സേവനങ്ങൾ, പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളും മറ്റും ക്യാമ്പിൽ ലഭ്യമാകും. സലാലയിലും സമീപ പ്രദേശങ്ങളിലുമുള്ള ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാതെതന്നെ ക്യാമ്പിൽ പങ്കെടുക്കാം. ക്യാമ്പിലെ വെൽഫെയർ ഓഫിസറോട് തൊഴിൽ പരാതികളും ഉന്നയിക്കാം. കൂടുതൽ വിവരങ്ങൾ ക്ക് 98282270, 91491027, 23235600 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
അംബാസഡറുടെ കമ്മ്യൂണിറ്റി ആൻഡ് വെഫയർ ഉപദേഷ്ടാവ് പ്രദീപ്കുമാർ, എംബസി ഉദ്യോഗസ്ഥരായ ഷർമേഷ് ചക്രവർത്തി, അഫ്സൽ, മുഹമ്മദ് ഇബ്രാഹിം ഖാൻ എന്നിവരും ക്യാമ്പിൽ പങ്കെടുക്കുമെന്ന് സ ലാല കോൺസുലാർ ഏജൻ്റ് ഡോ. കെ.സനാതനൻ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C