ഒപെക് അടുത്ത യോഗം കുവൈത്തിൽ

കുവൈത്ത്: അറബ് പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ (ഒപെക്) അടുത്ത യോഗം കുവൈത്തിൽ നടക്കും. ദോഹയിൽ ചേർന്ന ഒപെക് മന്ത്രിമാരുടെ കൗൺസിൽ ഇതിന് അംഗീകാരം നൽകി. 2024 അ വസാനത്തോടെയാകും കുവൈത്തിൽ യോഗം ചേരുക. അംഗരാജ്യങ്ങളിലെ എണ്ണ-ഊർജ മന്ത്രിമാരുടെ സാന്നിധ്യത്തിൽ 111-ാം അജണ്ട മിനിസ്റ്റീരിയൽ കൗൺസിലിൻ്റെ ചർച്ചയിലാണ് തീരുമാനമെന്ന് ഒപെക് അറിയിച്ചു.

ഇറാഖ് ഊർജകാര്യ ഉപപ്രധാനമന്ത്രിയും എണ്ണ മന്ത്രിയുമായ ഹയാൻ അൽ സവാദിൻ്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 2024 ലെ കരട് എസ്റ്റിമേറ്റ് ബജറ്റ്, പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിനും പുനഃ സംഘടിപ്പിക്കുന്നതിനുമുള്ള മാർഗങ്ങൾ, സംവിധാനങ്ങളുടെയും നിയമങ്ങളുടെയും അവലോകനം, ഊർജ മേഖലയിൽ പുതിയ സംഭവവികാസങ്ങൾ എന്നിവ വിലയിരുത്തി.

ഗ്രീൻ മിഡിൽ ഈസ്റ്റ് ഇനിഷ്യേറ്റീവ് തുടർനടപടികൾ, ആഗോള പെട്രോളിയം സാഹചര്യങ്ങൾ, പരിസ്ഥിതി കാര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനം എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള സാമ്പത്തിക സാങ്കേതിക പഠനങ്ങൾ തയാറാക്കുന്നതിൽ ജനറൽ സെക്രട്ടേറിയറ്റിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *