മനുഷ്യക്കടത്തും കുടിയേറ്റ കള്ളക്കടത്തും തടയാൻ കുവൈത്തും യു.എന്നും കൈകോർക്കുന്നു

കുവൈത്ത്: മനുഷ്യക്കടത്ത്, കുടിയേറ്റ കള്ളക്കടത്ത് എന്നിവ തടയുന്നതിനു കുവൈത്തും ഐക്യ രാഷ്ട്രസഭയും (യു.എൻ) കൈകോർക്കുന്നു. ഇതുസംബന്ധിച്ച കരാറിൽ കുവൈത്തും യു.എൻ പ്രതിനിധിയും ഒപ്പുവെച്ചു. യു.എൻ ഓഫിസിന്റെ പ്രതിനിധിയുമായി കുവൈത്ത് നീതിന്യായ മന്ത്രാലയമാണ് കരാറിൽ ഒപ്പുവെച്ചത്.ജസ്റ്റിസ് ആൻഡ് പബ്ലിക് അതോറിറ്റി ഫോർ ഹൗസിങ് ആൻഡ് വെൽഫെയർ മന്ത്രി ഫാലിഹ് അൽ റുഖ്ബ അധ്യക്ഷനായ ദേശീയ സമിതിയാണ് ഇതുസംബന്ധിച്ച പദ്ധതി വികസിപ്പിക്കുന്നതെന്ന് മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു.

യു.എൻ ബോഡികൾ ഉൾപ്പെടെയുള്ള പ്രാദേശിക, അന്തർദേശീയ സംഘടനകളുമായി കൂടുതൽ പങ്കാളിത്തം ആവശ്യപ്പെടുന്ന കുവൈത്തിൻ്റെ വിഷൻ-2035ൻ്റെ ഭാഗമായാണ് സഹകരണമെന്ന് നീതിന്യായ ഡെപ്യൂട്ടി മന്ത്രി ഹാഷിം അൽ ഖല്ലാഫ് വ്യക്തമാക്കി. 2018 ൽ കാബിനറ്റ് അംഗീകരിച്ച നിയമനിർമാണത്തിലൂടെ മനുഷ്യക്കടത്ത് ചെറുക്കുന്നതിന് കുവൈത്ത് ഗൗരവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അൽ ഖല്ലാ ഫ് പറഞ്ഞു.

മനുഷ്യക്കടത്തും കുടിയേറ്റ കള്ളക്കടത്തും തടയുന്നതിന് ജി.സി.സിയിലെ യു.എൻ ഓഫിസിൻ്റെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്‌ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *