ഖ​ത്ത​ർ എ​യ​ർ​വേ​സ് യാം​ബു​വി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കുന്നു

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സ് യാം​ബു​വി​ലേ​ക്ക് സ​ർ​വി​സ് ആ​രം​ഭി​ക്കുന്നു. ബു​ധ​നാ​ഴ്ച മു​ത​ലാണ് സർവീസ് ആരംഭിച്ചത്.

ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ് യാ​ത്ര. അ​ൽ ഉ​ല, ദ​മ്മാം, ഗാ​സിം, ജി​ദ്ദ, മ​ദീ​ന, റി​യാ​ദ്, താ​ഇ​ഫ് എ​ന്നീ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് നേ​ര​ത്തെ സ​ർ​വി​സ് ന​ട​ത്തു​ന്നു​ണ്ട്.

ആ​ഴ്ച​യി​ൽ ര​ണ്ട് സ​ർ​വി​സ് എ​ന്ന നി​ല​യി​ലാ​ണ് സൗ​ദി​യി​ലെ പു​തി​യ കേ​ന്ദ്ര​ത്തി​ലേ​ക്ക് ദോ​ഹ​യി​ൽ​നി​ന്നും സ​ർ​വി​സ് ആരംഭിക്കുന്നത്. യാം​ബു ഓ​പ​റേ​ഷ​ൻ​കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ ദോ​ഹ​യി​ൽ​നി​ന്നും സൗ​ദി​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് ആ​ഴ്ച​യി​ലെ ആ​കെ വി​മാ​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം 120 ആ​യി.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *