കുവൈത്തിൽ കോളർ ഐഡന്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കും

കുവൈത്തിൽ കോളർ ഐഡൻ്റിഫിക്കേഷൻ സംവിധാനം നടപ്പിലാക്കുമെന്ന് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ അൽ-മൻസൂരി.

പരീക്ഷണ ഘട്ടം ഉടൻ നടപ്പിലാക്കും. രാജ്യത്തെ ടെലികമ്മ്യൂണിക്കേഷൻ കമ്പനികളുമായി സഹകരിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുക. ഇൻകമിംഗ് കോൾ ലഭിക്കുന്നയാളുടെ കോൺടാക്റ്റിൽ പേരില്ലെങ്കിലും വിളിക്കുന്നയാളുടെ പേര് സ്ക്രീനിൽ ദൃശ്യമാകുന്ന സംവിധാനമാണിത്.

ഇതോടെ സ്പ‌ാം കോളുകൾ, ഫ്രോഡ് കോളുകൾ എന്നിവ തടയാനാകുമെന്നാണ് പ്രതീക്ഷ. കെ.വൈ.സി പ്രകാരമുള്ള കോളർ ഐഡി ഡാറ്റയെ അടിസ്ഥാനമാക്കിയായിരിക്കും കോളർ ഐഡന്റിഫിക്കേഷൻ പ്രവർത്തിക്കുകയെന്നാണ് സൂചനകൾ.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *