ഗസ്സയിലേക്ക് ആംബുലൻസും മരുന്നുമായി ഖത്തർ

ദോഹ: ഇസ്രായേൽ ആക്രമണം രണ്ടുമാസം പിന്നിട്ട ഗസ്സയിലേക്ക് കൂടുതൽ സഹായമെത്തിച്ച് ഖത്തർ. വ്യാഴാഴ്ച രാവിലെ ഈജിപ്തിലെ അൽ അരിഷ് വിമാനത്താവളത്തിലാണ് ആംബുലൻസും മരുന്നും ആശുപത്രി ഉപകരണങ്ങളും ഉൾപ്പെടെ 24 ടൺ ദുരിതാശ്വാസ വസ്‌തുക്കളുമായി ഖത്തർ അമിരി വ്യോമസേനാ വിമാനമെത്തിയത്.

ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെൻ്റും ആരോഗ്യ മന്ത്രാലയവും ഖത്തർ റെഡ് ക്രസന്റു്റും സംയുക്തമായാണ് 38-ാമത്തെ ദുരിതാശ്വാസ വിമാനമെത്തിച്ചത്. ഇതോടെ 1243 ടൺ വസ്‌തുക്കളാണ് രണ്ടു മാസത്തിനിടെ ഖത്തർ ഈജിപ്ത് വഴി ഗസ്സയിലെത്തിച്ചത്.

ഗസ്സയിലെ ആരോഗ്യ സേവനങ്ങൾക്കായി ആറ് ആംബുലൻസുകളാണ് ഏറ്റവും ഒടുവിലെത്തിയ വിമാനത്തിലെത്തിയത്. ഇവയെല്ലാം അൽ അരിഷിൽനിന്നും റഫ അതിർത്തിവഴി ഗസ്സയിലെത്തിക്കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *