കുവൈത്ത് സിറ്റി: രാജ്യത്ത് പരിസ്ഥിതി നിയമം കർശനമാക്കാൻ ഒരുങ്ങി എൻവയൺമെൻ് പബ്ലിക് അ തോറിറ്റി. മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാൽ 250 ദീനാർ പിഴ ചുമത്തുമെന്ന് അധികൃതർ അറി യിച്ചു. സ്കൂളുകൾ, സർവകലാശാലകൾ തുടങ്ങിയ ഇടങ്ങളിൽനിന്ന് പുകവലിച്ചാൽ 50 ദീനാർ മുതൽ 100 ദീനാർ വരെയും പിഴ ഈടാക്കും. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കാ നാണ് എൻവയൺമെൻ്റ് അതോറിറ്റിയുടെ തീരുമാനം.
പാരിസ്ഥിതിക ലംഘനം വലിയ കുറ്റകൃത്യമായാണ് രാജ്യത്ത് കണക്കാക്കപ്പെടുന്നത്. ശീതകാല ക്യാമ്പുകളുടെ പരിസര പ്രദേശങ്ങളിൽ നിന്നും സസ്യങ്ങളോ മരങ്ങളോ പിഴുതെറിഞ്ഞാലും പിഴ ചുമത്തും. ക്യാമ്പ് ഏരിയകളിൽ മാലിന്യം കത്തിക്കാനോ മണ്ണു കുഴിക്കാനോ സിമന്റ്റ് ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങൾക്കോ അനുമതിയില്ല. പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട് വിവിധ രാജ്യക്കാരായ പ്രവാസികൾ നടത്തുന്ന പ്രവർത്തനങ്ങൾ അധികൃതർ നിരീക്ഷിക്കും.
നടപടികൾ കർശനമാക്കുന്നത് നിയമത്തെ ബഹുമാനിക്കാൻ ജനങ്ങളെ പ്രേരിപ്പിക്കാനും നിയമലംഘന ങ്ങൾ തടയാനും സഹായകമാകുമെന്നാണ് പ്രതീക്ഷ. പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും ലംഘനം കണ്ടെത്തിയാൽ ബന്ധപ്പെട്ടവരെ ഉടൻ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.
Related News
കുവൈറ്റിൽ ഫെബ്രുവരി എട്ടിന് എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും അവധി
ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻ്റ് ഓഫിസുകളിൽ പരിശോധന
കുടുംബവിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് കുവൈത്ത് പാർലമെന്റ് അംഗങ്ങൾ
വ്യാജ സർട്ടിഫിക്കറ്റ് സംഘം പിടിയിൽ
അനധികൃത ചികിത്സ; കോസ്മെറ്റിക് ക്ലിനിക്ക് അടച്ചുപൂട്ടി ആരോഗ്യ മന്ത്രാലയം
നിയമം ലംഘിച്ച 15 ഭക്ഷ്യവിൽപ്പന ശാലകൾ അടച്ചുപൂട്ടി കുവൈത്ത്
കുവൈത്തിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള നമസ്കാരം
കൊലക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാൻ വിധിച്ച് കുവൈത്ത് ക്രിമിനൽ കോടതി
അമീരി കാരുണ്യത്തിന്റെ ഭാഗമായി തടവുകാർക്ക് ശിക്ഷ ഇളവു നൽകുന്നു
ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ടെലികോം മേഖലയിൽ നിയമങ്ങൾ കടുപ്പിച്ച് കുവൈത്ത്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C