അറബ് മേഖലയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സൗദി അറേബ്യ അവതരിപ്പിക്കും

അറബ് മേഖലയിലെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സൗദി അറേബ്യ പ്രവർത്തിപ്പിക്കുമെന്ന് ഗതാഗത ലോജിസ്റ്റിക്‌സ് മന്ത്രി സാലിഹ് അൽജാസർ. ദുബൈയിൽ നടന്ന കോപ്പ് 28 ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ബദർ ഊർജ്ജം ഉപയോഗിച്ചുള്ള ഗതാഗതച്ചെലവ് അതിവേഗം കുറഞ്ഞ് വരുന്നത് പ്രതീക്ഷ പകരുന്നുണ്ട്. കാർബൺ ബഹിർഗമനം കുറക്കുന്നതിന് നിരവധി പ്രതിബന്ധങ്ങളും വെല്ലുവിളികളും അഭമുഖീകരിക്കുന്നുണ്ട്. ജനസംഖ്യ വർധനവും ഗതാഗതത്തിന്റെ വർദ്ധിച്ച ഉപയോഗവും ഇതിൽ പ്രധാനപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥ വ്യതിയാനത്തിനും കാർബൺ ബഹിർഗമനിത്തിനും ഇടയാക്കുന്ന മലിനീകരണ തോത് ഏറ്റവും കൂടുതൽ വർധിച്ച മേഖലയാണ് ഗതാഗത മേഖലയെന്നും മന്ത്രി കൂട്ടിചേർത്തു. സൗദി കിരീടവകാശിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സൗദി ഗ്രീൻ ഇനീഷ്യേറ്റീവ് പ്രോഗ്രാം ലക്ഷ്യം പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *