ദുബൈ: കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടി നടക്കുന്ന പശ്ചാത്തിൽ, ഡിസംബർ ഒന്നുമുതൽ മൂന്ന് വരെ ദുബൈയിലെ പ്രധാന പാതയായ ശൈഖ് സായിദ് റോഡിൽ ഗതാഗതം വഴി തിരിച്ചുവിടും. മൂന്ന് ദിവസവും രാവിലെ ഏഴ് മുതൽ 11 വരെയാണ് ഗതാഗതം വഴി തിരിച്ചുവിടുക. ഉച്ചകോടിയുടെ വേദിയിലേക്ക് സന്ദർശകർ എത്തുന്നത് സംബന്ധിച്ച് അധികൃതർ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അബൂദാബി ദിശയിലേക്കുള്ള വാഹനങ്ങൾ ജുമൈറ റോഡ്, ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവ വഴിയാകും തിരിച്ചുവിടുക.
സമ്മേളന കാലയളവിൽ യാത്രക്ക് ദുബൈ മെട്രോയുടെ സർവിസ് സമയം രാവിലെ അഞ്ചുമുതൽ രാത്രി ഒരുമണി വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്.
Related News
ഉച്ചകോടിയുടെ ആദ്യ മൂന്ന് ദിവസങ്ങളിൽ എക്സ്പോ സിറ്റിയുടെ സമീപത്തെ റോഡുകളിൽ ചിലത് സുരക്ഷാ ആവശ്യത്തിനായി അടക്കുമെന്നും അധികൃതർ നേരത്തെ അറിയിച്ചിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C