ദുബൈ: പ്രധാന പാതയായ ശൈഖ് സായിദ് റോഡ് ഓറഞ്ച് കടലായി മാറിയ അത്ഭുതക്കാഴ്ചയ്ക്കാണ് ഞായറാഴ്ച രാവിലെ ദുബൈ സാക്ഷ്യം വഹിച്ചത്. ദുബൈ റണ്ണിനായി പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്.
ഫിറ്റ്നസ് ചലഞ്ചിൻ്റെ സമാപന പരിപാടിയായിരുന്നു ദുബൈ റൺ. എല്ലാ പൂർവ റെക്കോർഡുകളും തിരുത്തിക്കുറിക്കുന്നതായിരുന്നു ഈ വർഷത്തെ പരിപാടി.
രാവിലെ 6.30ന് ഫ്യൂചർ മ്യൂസിയത്തിന് സമീപത്തായിരുന്നു തുടക്കം. ദുബൈ കിരീടവകാശിയും എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്‌തൂം മുന്നിൽ നിന്ന് നയിച്ച റണ്ണിൽ ഇത്തവണ 2.26 ലക്ഷം പേരാണ് പങ്കെടുത്തത്. ഏറെ നീളമേറിയതായിരുന്നു റൺ നിര.
ലോകത്തെ ഏറ്റവും വലിയ ‘ഫൺ റൺ’ എന്ന് പ്രകീർത്തിക്കപ്പെടുന്ന പരിപാടിയിൽ കഴിഞ്ഞ വർഷം 1.93 ലക്ഷം പേരാണ് രജിസ്റ്റർ ചെയ്‌ത് പങ്കെടുത്തത്. ഇത്തവണ എല്ലാ മുൻ റെക്കോർഡുകളും പഴങ്കഥയാവുകയാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C