പോഷകങ്ങളുടെ കലവറയായ മുതിരയെക്കുറിച്ച് അറിയാം

Know about horse gram which is a storehouse of nutrients

പോഷകങ്ങളുടെ കലവറയാണ് മുതിര. കൊളസ്‌ട്രോളിനെ ചെറുക്കാനും പുരുഷന്മാരിലെ ബീജ വര്‍ധനയ്ക്കും മുതിര സഹായിക്കും ഒട്ടേറെ ഗുണങ്ങളുള്ള മുതിരയില്‍ ഉയര്‍ന്ന അളവില്‍ അയണ്‍, കാല്‍സ്യം, പ്രോട്ടീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കൊഴുപ്പ് തീരെ അടങ്ങിയിട്ടില്ലാത്ത മുതിരയില്‍ ധാരാളം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു.

മുതിരയുടെ ഗുണങ്ങള്‍ അറിയാം

-കാല്‍സ്യം, ഫോസ്ഫറസ്, അയണ്‍, അമിനോ ആസിഡ് എന്നിവയാല്‍ സമ്പുഷ്ടമായ മുതിര പുരുഷന്മാരിലെ ബീജം വര്‍ധിപ്പിക്കാന്‍ സഹായിക്കും.

-സ്ത്രീകളില്‍ ആര്‍ത്തവകാലത്തുണ്ടാകുന്ന ബ്ലീഡിങ് കാരണമുളള ഹീമോഗ്ലോബിന്റെ കൗണ്ട് കുറയുന്നതിനും മറ്റു ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും മുതിര ഒരു പരിഹാരമാണ്.

-അമിതവണ്ണമുളളവര്‍ക്കു പ്രമേഹരോഗികള്‍ക്കും മുതിര ഭക്ഷണം നല്ലതാണ്. ദഹിക്കാനായി ഏറെ നേരം വേണ്ടി വരുമെന്നത് കൊണ്ടു തന്നെ മുതിര കഴിച്ചാല്‍ കൂടെകൂടെയുണ്ടാകുന്ന വിശപ്പിന് പരിഹാരമാകും.

-തണുപ്പുളള കാലാവസ്ഥയില്‍ ശരീരത്തിന്റെ ഊഷ്മാവ് നിലനിര്‍ത്താന്‍ സഹായിക്കും. ശരീര ഊഷ്മാവ് വര്‍ധിപ്പിക്കുന്നതിനാല്‍ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് ഉത്തമ്മം.

-നാര് അടങ്ങിയതിനാല്‍ മലബന്ധം പരിഹരിക്കാനും മുതിര സഹായിക്കും.

-ധാരാളം ആന്റി ഓക്‌സിഡന്റ് അടങ്ങിയതിനാല്‍ ചെറുപ്പം നിലനിര്‍ത്താന്‍ സഹായിക്കും.

-പനി നിയന്ത്രിക്കാന്‍ മുതിരയിട്ട് തിളപ്പിച്ച വെള്ളം കഴിക്കാം.

ഇത്രയും ഗുണങ്ങളൊക്കെയുണ്ടെങ്കിലും ഗര്‍ഭിണികളും, ക്ഷയ രോഗികളും, ശരീരഭാരം തീരെ കുറവുളളവരും മുതിര അധികം കഴിക്കുന്നത് നല്ലതല്ല.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *