തെഹ്റാന്: ഇസ്രായേല്‍-ഗസ്സ യുദ്ധത്തില്‍ ഫലസ്തീനികളാണ് വിജയം നേടിയതെന്ന് ഇറാനിയന്‍ പ്രസിഡന്റ് ഇബ്രാഹിം റഈസി. വെടിനിര്‍ത്തല്‍ കരാര്‍ ഫലസ്തീനികളുടെ വിജയമാണെന്നും ഇസ്രായേല്‍ തങ്ങളുടെ ലക്ഷ്യങ്ങൾക്കപ്പുറത്തേക്ക് വീഴുകയും ഹമാസിനെതിരെ വിജയം ഉറപ്പിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹമാസിനെ ഉന്മൂലനം ചെയ്ത് ഗസ്സ പിടിച്ചടക്കുകയെന്ന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഇസ്രായേല്‍ പ്രതിരോധ സേന പരാജയപ്പെട്ടുവെന്ന് റഈസി പറഞ്ഞു. ഗസ്സയില്‍ നാലുദിവസത്തെ വെടിനിർത്തൽ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇറാന് പ്രസിഡന്റിന്റെ പ്രസ്താവന. യുദ്ധത്തില്‍ ചെറുത്തുനില്‍പ്പിന്റെ സുവര്‍ണ ദൃശ്യമാണ് ഹമാസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ന് രാവിലെ ഏഴ് മണി മുതലാണ് ഗസ്സയില്‍ താത്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.
Related News
ഇന്ത്യയടക്കം 33 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് വിസ വേണ്ട; പ്രഖ്യാപനവുമായി ഇറാൻ
ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയിലെ ആക്രമണം; അപലപിച്ച് ലോകാരോഗ്യ സംഘടന
ഗാസ ഉപരോധം; മരണസംഖ്യ പതിനൊന്നായിരം കടന്നു, 21 ആശുപത്രികൾ പ്രവർത്തിക്കുന്നില്ല.
ഇന്ന് മുതൽ വടക്കൻ ഗാസയിൽ ദിവസവും നാലു മണിക്കൂർ വെടിനിർത്തൽ
ഗസ്സയിൽ യു.എ.ഇ ഫീൽഡ് ആശുപത്രി സ്ഥാപിക്കും: ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
നവദമ്പതികളുടെ വേർപിരിയലിന് സാക്ഷിയായി റഫ അതിർത്തി
ഇസ്രായേൽ ആക്രമണത്തിൽ നൂറുകണക്കിന് ഗാസ കെട്ടിടങ്ങൾ തകർന്നു.
ഗാസയിലെ നിർധന കുടുംബങ്ങൾക്ക് ഖത്തറിന്റെ ധനസഹായം
ഖത്തർ മധ്യസ്ഥതയിൽ തടവുകാരെ കൈമാറ്റം ചെയ്യുന്നതിനുള്ള യുഎസ്- ഇറാൻ കരാർ നടപ്പാക്കൽ ആരംഭിക്കുന്നു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C