ആരോഗ്യ മന്ത്രാലയത്തിന് ഫ്ളെക്സിബിൾ ജോലി സമയം അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി

കുവൈത്ത്: ഫ്ളെക്സിബിൾ ജോലി സമയം ആരോഗ്യ മന്ത്രാലയത്തിന് അനുയോജ്യമല്ലെന്ന് കുവൈത്ത് ആരോഗ്യമന്ത്രി ഡോ.അഹമ്മദ് അൽ-അവദി. ഇത് സംബന്ധമായി മന്ത്രാലയം ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അൽ-അവദി അറിയിച്ചു.

പാർലമെന്റിൽ ഉയർന്ന ചോദ്യത്തിന് മറുപടി പറയവേയാണ് മന്ത്രി ഈ കാര്യം വ്യക്തമാക്കിയത്‌. ഞായറാഴ്‌ചയോടെ ആരംഭിച്ച് വ്യാഴാഴ്‌ചയോടെ അവസാനിക്കുന്ന രീതിയിലാണ് കുവൈത്തിലെ പ്രവൃത്തി ദിനങ്ങൾ നിലവിലുള്ളത്.

ഫ്ലെക്‌സിബിൾ ജോലി സമയം നടപ്പിലാക്കുന്നതിലൂടെ തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുവാനും, നിലവിലെ രൂക്ഷമായ ഗതാഗത പ്രശ്‌നത്തിനും ഒരു പരിധി വരെ പരിഹാരമാകുമെന്നുമാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *