മനാമ: ബഹ്റൈനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട ഈജിപ്ത് അംബാസഡർ റീഹാം മുഹമ്മദ് ഖലീ ലിൽ നിന്നും വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി നിയമന രേഖകൾ സ്വീകരിച്ചു.
ബഹ്റൈനും ഈജിപ്തും തമ്മിൽ നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിനും പുതിയ അംബാസഡർക്ക് സാധ്യമാകട്ടെയെന്ന് മന്ത്രി ആശംസിച്ചു.
എല്ലാ മേഖലകളിലും ബഹ്റൈന് പുരോഗതി കൈവരിക്കാനാകട്ടെയെന്ന് അംബാസഡർ ആശംസിച്ചു. ചടങ്ങിൽ രാഷ്ട്രീയകാര്യ അണ്ടർ സെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ആൽ ഖലീഫ, വിദേശകാര്യ ഡയറക്ടർ തലാൽ അബ്ദുസ്സലാം അൽ അൻസാരി, പ്രോട്ടോകോൾ ഓഫിസർ സ ലാഹ് മുഹമ്മദ് ശിഹാബ്, അറബ്- ആഫ്രിക്കൻ കാര്യ വിഭാഗം മേധാവി അഹ്മദ് മുഹമ്മദ് അത്തുറൈഫി എന്നിവരും പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C