ടെല്‍ അവീവ്: ഹമാസിന് ഗാസയുടെ മേലുണ്ടായിരുന്ന നിയന്ത്രണം നഷ്ടമായിരിക്കുന്നുവെന്നും തീവ്രവാദികള്‍ തെക്കോട്ടോടിയിരിക്കുകയാണെന്നും ഇസ്രയേല്‍. ഹമാസ് ഇസ്രയേലില്‍ ആക്രമണം നടത്തിയിട്ട് ഒരു മാസം പിന്നിടുമ്പോഴാണ് ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ് ഇങ്ങനെയൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. ജനങ്ങള്‍ ഹമാസിന്റെ കേന്ദ്രങ്ങള്‍ കൊള്ളയടിക്കുകയാണിപ്പോഴെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടെന്നും ഗാലന്റ് കൂട്ടിച്ചേര്‍ത്തു. പ്രത്യേകിച്ച് തെളിവൊന്നും ഹാജരാക്കാതെയായിരുന്നു മന്ത്രിയുടെ അവകാശവാദം. ഗാസയില്‍ ഇപ്പോള്‍ അരങ്ങേറുന്നത് ചരിത്രത്തിലെ തന്നെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധമാണ് . ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഹമാസ് ഏകദേശം 1,200 ആളുകളെ കൊന്നൊടുക്കുകയും 240ഓളം ആളുകളെ ബന്ദികളാക്കി പിടികൂടുകയുമായിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C