ഒമാന്റെ ആദ്യ ഉപഗ്രഹമായ അമൻ വൺ മസ്‌കറ്റ് വിജയകരമായി വിക്ഷേപിച്ചു. രണ്ടാം ശ്രമത്തിലാണ് ഉപഗ്രഹത്തെ ഭ്രമണപഥത്തിലെത്തിക്കാൻ കഴിഞ്ഞത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ആദ്യ വി വിക്ഷേപണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്.
ജനുവരി 10ന് വിക്ഷേപിച്ചെങ്കിലും സാങ്കേതിക പിഴവ് മൂലം പരാജയപ്പെട്ടു. ഒമാനി ബഹിരാകാശ കമ്പനിയായ എറ്റ്‌കോ സ്‌പേസാണ് ഉപഗ്രഹ വിക്ഷേപണത്തിന് പിന്നിൽ. സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഘടിപ്പിച്ച കാലിഫോർണിയയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ പ്രവേശിച്ചതായി എറ്റ്‌സ്‌കോ സ്‌പേസ് അറിയിച്ചു. ഈ രംഗത്തെ ആദ്യ ചുവടുവയ്പാണ് എറ്റ്‌കോ സ്‌പേസിന്റെ ആദ്യ ഉപഗ്രഹ വിക്ഷേപണമെന്ന് കമ്പനി സിഇഒ അബ്ദുൾ അസീസ് ജാഫർ പറഞ്ഞു. നിരവധി ഉപഗ്രഹങ്ങളിൽ ഒന്ന് മാത്രമാണിത്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും പ്രകൃതിദുരന്തങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ചും വിവരങ്ങൾ ശേഖരിക്കുന്നതിന് അമൻ ഉയർന്ന മിഴിവുള്ള ഉപഗ്രഹ ചിത്രങ്ങൾ പകർത്താൻ പ്രാപ്തമാക്കും. തുടർന്ന് കമ്പ്യൂട്ടർ വിഷൻ, മെഷീൻ ലേണിംഗ്, AI സൊല്യൂഷനുകൾ എന്നിവ ഉപയോഗിച്ച് കൂടുതൽ വിശകലനം ചെയ്യും.
വിഷൻ 2040 ന്റെ ഭാഗമായാണ് ഇത്തരം സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾ നടപ്പിലാക്കുന്നത്. പുതുതലമുറയ്ക്ക് ബഹിരാകാശ രംഗത്ത് പുതിയ ചക്രവാളങ്ങൾ തുറന്ന് കൊടുക്കാനും ദീർഘകാലാടിസ്ഥാനത്തിൽ രാജ്യത്തിന് നേട്ടമുണ്ടാക്കാനുമാണ് ഒമാൻ സ്പേസ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C