കേരളത്തിലെ ഏറ്റവും മികച്ച എന്‍ബിഎഫ്‌സി ആയി മുത്തൂറ്റ് ഫിനാന്‍സ്

muthoot finance as the best nbfc in kerala list

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്‌സി ആയ മുത്തൂറ്റ് ഫിനാന്‍സിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച എന്‍ബിഎഫ്‌സി ആയി ഫിക്കി കേരള സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുത്തു. മെയ്ഡ് ഇന്‍ കേരളാ പുരസ്‌ക്കാരത്തിന്റെ രണ്ടാം പതിപ്പിലാണ് മുത്തൂറ്റ് ഫിനാന്‍സിനെ തെരഞ്ഞെടുത്തത്.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് ജോര്‍ജ്ജ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. മെഡികെയ്ഡ് എതോസ് കോ ചെയര്‍ ആന്‍ഡ് ഗ്രൂപ്പ് സിഇഒയുമായ വിങ് കമാന്‍ഡര്‍ രാഗശ്രീ നായര്‍ (റിട്ട.), ഡോ. ശശി തരൂര്‍ എംപി, ചലച്ചിത്ര താരങ്ങളായ സിദ്ധാര്‍ത്ഥ് സൂര്യനാരായണന്‍, നിഖി ഗല്‍റാണി പിനിസേട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.

എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളുടെ രംഗത്തേക്ക് എത്തിക്കാനും കേരളത്തിന്റെ സമ്പദ്ഘടനയുടെ വികസനത്തിനും മുത്തൂറ്റ് ഫിനാന്‍സ് നല്‍കിയ വിലപ്പെട്ട സംഭാവനകള്‍ കണക്കിലെടുത്താണ് ഈ പുരസ്‌ക്കാരം. രാജ്യത്തുടനീളമായി 26000 പേര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന കമ്പനി വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളില്‍ സംസ്ഥാനത്തു നടത്തുന്ന സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ വഴി സംസ്ഥനത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും വലിയ സംഭാവനകളാണു നല്‍കുന്നത്.

ലോകം സാമ്പത്തിക സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്ന രീതിയിലേക്കു മെച്ചപ്പെടുത്താനായുള്ള നിരവധി നീക്കങ്ങളാണ് നിരവധി ദശാബ്ദങ്ങളായി തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഈ നേട്ടത്തെ കുറിച്ചു പ്രതികരിച്ച മുത്തൂറ്റ് ഫിനാന്‍സ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് ജോര്‍ജ്ജ് പറഞ്ഞു. മെയ്ക്ക് ഇന്‍ കേരള നീക്കവുമായി ബന്ധപ്പെട്ട് മുത്തൂറ്റ് ഫിനാന്‍സിന് അംഗീകാരം ലഭിച്ചതില്‍ നന്ദിയുണ്ടെന്നും രാജ്യത്ത് എല്ലാവരേയും ഔപചാരിക സാമ്പത്തിക സേവനങ്ങളുടെ ചട്ടക്കൂട്ടിലേക്കു കൊണ്ടു വരാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *