ഒട്ടാവാ: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് നേരെ ഖലിസ്താന്‍ വിഘടനവാദിയും നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് തലവനുമായ ഗുര്‍പത്വന്ദ് സിങ് പന്നൂന്‍ നടത്തിയ ഭീഷണി നിസ്സാരമായി കാണേണ്ടതില്ലെന്ന് കാനഡ. പന്നൂനിന്റെ ഭീഷണി അതീവഗൗരവത്തോടെയാണ് കാണുന്നതെന്നും എയര്‍ ഇന്ത്യ വിമാനങ്ങളുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചതായും കാനഡ ഇന്ത്യയെ അറിയിച്ചു.
വിമാനങ്ങള്‍ക്ക് നേരെയുയര്‍ന്ന ഭീഷണി ഗുരുതരമായി കാണുന്നുവെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഭീഷണി സന്ദേശത്തെ കുറിച്ച് അന്വേഷണത്തിനുത്തരവിട്ടതായും കാനഡ വ്യക്തമാക്കി. പന്നൂനിന്റെ ഭീഷണിക്ക് പിന്നില്‍ അക്രമലക്ഷ്യങ്ങളുണ്ടെന്നും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ വ്യക്തമാക്കി.
നവംബര്‍ 19-ന് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പറക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഗുര്‍പത്വന്ദ് സിങ് പന്നൂനിൻ്റെ ഭീഷണി സന്ദേശം. ജീവന് ആപത്തുണ്ടായേക്കുമെന്നതിനാല്‍ സിഖുകാര്‍ നവംബര്‍ 19 മുതല്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യരുതെന്നും പന്നൂൻ കൂട്ടിച്ചേർത്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
ഒട്ടാവ: ഒരുവര്‍ഷം എടുക്കുന്ന വിദേശവിദ്യാര്‍ഥികളുടെ എണ്ണത്തിനു പരിധിവെക്കാന് കാനഡ ആലോചിക്കുന്നു. എന്നാല്‍, പരിധി എത്രയെന്ന് ഇക്കാര്യമറിയിച്ച കുടിയേറ്റ മന്ത്രി...
Continue reading
ഡൽഹി: ഇന്ത്യ- കാനഡ തർക്കം രൂക്ഷമാകുന്നു. ഖലിസ്ഥാൻ വാദി ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്കെതിരെ തെളിവുണ്ടെന്ന് കാനഡ വ്യക്തമാക്കി. എന്നാൽ തെളിവുകൾ ...
Continue reading
ഡല്‍ഹി: ഖലിസ്ഥാന്‍ വിഷയത്തില്‍ നയതന്ത്ര ബന്ധം മോശമായതോടെ, ഇന്ത്യന്‍ പൗരന്മാര് അതീവ ജാഗ്രത പാലിക്കണമെന്ന കേന്ദ്ര നിര്‍ദേശം തള്ളി കാനഡ. ലോകത്തിലെ ഏറ്റവും സുരക്...
Continue reading
ഡല്‍ഹി: കാനഡയുമായി നയതന്ത്ര ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യന്‍ പൗരന്മാരോടും വിദ്യാര്‍ത്ഥികളോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശിച്ച് ഇന്ത്യന്‍ വിദേശകാര്യ ...
Continue reading
ദുബായ്: ആഭ്യന്തര വിമാന സർവീസുകൾ നടത്തുന്ന എയർഏഷ്യ, ഗൾഫിലേക്കും തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും രാജ്യാന്തര സർവീസ് നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസിൽ ലയിപ്...
Continue reading
ജീവിതത്തിൽ ഒരിക്കലെങ്കിലും വിമാനത്തിൽ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്തവർ ചുരുക്കമാണ്. പക്ഷേ വിമാന ടിക്കറ്റിന്റെ വില കാണുമ്പോൾ അത് പലർക്കും ഒരു സ്വപ്നമായി അവശേ...
Continue reading