ഷാർജ: യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾക്കായി ഷാർജ നാഷണൽ പാർക്ക് ഈ മാസം 27 വരെ അടച്ചിടുമെന്ന് ഷാർജ നഗരസഭ അറിയിച്ചു. 28 മുതൽ പൊതുജനങ്ങൾക്കും ദേശീയദിന പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്കും പാർക്ക് തുറന്നുകൊടുക്കും.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നാടകങ്ങൾ, ദേശീയ ഗാനങ്ങൾ, ജനപ്രിയ നൃത്ത പരിപാടികൾ, ശിൽപശാലകൾ, ചുവർചിത്രങ്ങൾ തുടങ്ങി ഒട്ടേറെ മത്സരങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C