ഖത്തർ ഇന്ത്യൻ ഫുടബോൾ ഫോറം (QIFF) സംഘടിപ്പിക്കുന്ന പതിനാലാമത് അന്തർ ജില്ലാ ഫുടബോൾ ടൂര്ണമെന്റിനുള്ള കാസർകോട് ജില്ലയെ പ്രതിനിധീകരിച്ചു കളിക്കുന്ന ദിവാ (DIWA) കാസർകോടിന്റെ ടീം ജേഴ്സി പ്രകാശനം മലയാളം റേഡിയോവിൽ വെച്ച് റേഡിയോ സി ഇ ഓ അൻവർ ഹുസൈന് ദിവാ (DIWA) കാസർകോട് ടീമിൻ്റെ കോർഡിനേറ്റർ ഷജീം കോട്ടച്ചേരിയും ചേർന്ന് നിർവ്വഹിച്ചു.
98.6 മലയാളം റേഡിയോ ആസ്ഥാനത്ത് നടന്ന ലളിതമായ ചടങ്ങിൽ, ദിവ സെക്രട്ടറി ഹഫീസുള്ള കെവി, റേഡിയോ മലയാളം മാർകറ്റിങ് ഹെഡ് shelzar riza, RJ ജിബിൻ , ദിവ എക്സിക്യൂട്ടിവ് അംഗങ്ങളായ റിസ്‌വാൻ, റമീസ് ,അഫ്സൽ, ടീം അംഗങ്ങളായ ജയ്കിഷൻ , കമാൽ , ഷാബിൽ , ഷഹബാസ് , സറഫുദീൻ എന്നിവരും സന്നിഹിതരായിരുന്നു..
ദിവാ കാസർകോട് ടീമിൻ്റെ ടൈറ്റിൽ സ്പോൺസർ ടോപ് ലൈടൻ car services ആണ്
ഹഫീസുല്ല കെവി, ആർജെ ജിബിൻ, ഷജീം കോട്ടച്ചേരി എന്നിവർ സംസാരിച്ചു.
QIFF പതിനാലാം എടിഷൻ്റെ കിക്കോഫ് നവംബർ ഒൻപത് വ്യാഴം ദോഹ സ്റ്റേഡിയത്തിൽ നടക്കും..
കേരളത്തിലെ ജില്ലകളെ പ്രതിനിധീകരിച്ച് ജില്ലക്കാരായ കളിക്കാരെ മാത്രം പങ്കെടുപ്പിച്ച് കളിക്കുന്ന ഫുട്ബോൾ ടൂർണമെൻ്റാണ് QIFF ടൂർണമെൻ്റ്. ജില്ലകൾ തമ്മിലുള്ള വാശിയേറിയ മത്സരത്തിനാണ് ദോഹ സ്റ്റേഡിയം സാക്ഷ്യം വഹിക്കറുള്ളത്..
COVID ന് ശേഷം നടക്കുന്ന ആദ്യ എഡിഷൻ എന്ന പ്രത്യേകതയും ഇപ്രാവശ്യത്തെ QIFF ന് ഉണ്ട്..
ദിവ കാസർകോട് ടീമിൻ്റെ ടൈറ്റിൽ സ്പോൺസറായ ടോപ് ലൈൻ കാർ സർവീസസ്, അസോസിയേറ്റ് സ്പോൺസർമാരായ ലിമാക്സ്, ജമാൽ ഒപ്റ്റിക്കൽ എന്നിവർക്കുള്ള കൃതജ്ഞത രേഖപ്പെടുത്തി..
റിസ്‌വാൻ സ്വാഗതം ആശംസിച്ചു.
റമീസ് കാഞ്ഞങ്ങാട് നന്ദി പ്രകാശിപ്പിച്ചു .
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C