ജിദ്ദ : നിലവിൽ ഏതാനും രാജ്യങ്ങൾക്ക് മാത്രമായി അനുവദിക്കപ്പെട്ടിരുന്ന നിക്ഷേപക വിസിറ്റ് വീസ മുഴുവൻ രാജ്യങ്ങളിലുള്ളവർക്കും ഇനി മുതൽ ലഭ്യമാകും. സൗദിയിൽ നിക്ഷേപകർക്കായുള്ള സന്ദർശക വീസ മുഴുവൻ രാജ്യങ്ങളിലുള്ളവർക്കും അനുവദിക്കാൻ വിദേശകാര്യവകുപ്പും നിക്ഷേപ മന്ത്രാലയവും സംയുക്തമായി തീരുമാനിച്ചു.
ഓൺലൈൻ വഴി അപേക്ഷിച്ചാൽ ഉടനടി ബിസിനസ് വിസിറ്റ് വീസ അനുവദിക്കുന്ന സംവിധാനമാണ് നിലവിൽ വന്നത്. അപേക്ഷ പ്രോസസസ് ചെയ്യുകയും ഓൺലൈനിൽനിന്ന് വീസ ഉടൻ നൽകുകയും നിക്ഷേപകന് ഇമെയിൽ വഴി അയയ്ക്കുകയും ചെയ്യും. വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകീകൃത ദേശീയ വീസ പ്ലാറ്റ്ഫോം വഴി ലളിതവും എളുപ്പവുമായ രീതിയിലാണ് s വീസ ലഭിക്കുക.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C