മനാമ : ബഹ്റൈനിൽ ചെറിയ ശമ്പളത്തിൽ ജോലി ലഭിച്ച് ബാച്ചിലർമാരായി ജീവിക്കുന്നവർക്ക് ഏറ്റവും അനുഗ്രഹമാണ് ഗുദൈബിയയിലെ മാർക്കറ്റ്. ഭക്ഷണം കഴിക്കുന്ന പാത്രങ്ങളും പ്രഷർ കുക്കറുകളും ഗ്യാസ് സ്റ്റൗ, മിക്സി അടക്കമുള്ള ഗൃഹോപകരണങ്ങൾ ഇവിടെ തുച്ഛമായ വിലയ്ക്ക് ലഭ്യമാകും. ബ്രാൻഡഡ് ഇനങ്ങൾ വരെ തുച്ഛമായ വിലയിൽ ഇവിടെ നിന്നും ലഭിക്കും എന്നതും ഈ മാർക്കറ്റിനെ ജനകീയമാക്കുന്നുബ്രാൻഡഡ് ഇനങ്ങൾ വരെ തുച്ഛമായ വിലയിൽ
ഗുദൈബിയ പൊലീസ് സ്റ്റേഷന്റെ എതിർഭാഗത്തുള്ള റോഡിൽ നിന്ന് ഹൂറയിലേക്കുള്ള വഴിയിലാണ് ഈ സൂപ്പർമാർക്കറ്റ്. ഇലക്ട്രോണിക് സാധനങ്ങൾ മുതൽ ഉപയോഗിച്ച ഷൂസുകളും ചെരിപ്പുകളും വരെ ഈ മാർക്കറ്റുകളിൽ ലഭിക്കും. രാവിലെ മുതൽ ചില കടകൾ സജീവമാണെങ്കിലും വൈകിട്ട് നാല് മുതൽ അർധരാത്രിവരെയാണ് മാർക്കറ്റിലെ കച്ചവടം. ഉപയോഗിച്ച സാധനങ്ങൾ ആണെങ്കിലും തിരഞ്ഞുപിടിച്ചാൽ വേറെ ഒരിടത്തും ലഭ്യമല്ലാത്ത പല നിത്യോപയോഗ സാധനങ്ങളും ഇവിടെ ലഭ്യമാകും എന്നതാണ് ഈ മാർക്കറ്റിന്റെ പ്രത്യേകത.
ബഹ്റൈനിൽ കുടുംബ സമേതം താമസിക്കുന്നവർ പ്രവാസം മതിയാക്കി പോകുമ്പോൾ ഉപേക്ഷിക്കപ്പെടുന്ന സാധനങ്ങൾ തുച്ഛ വിലയ്ക്ക് എടുക്കുന്നവരാണ് ഈ കടക്കാർ. കടകളുടെ മുൻവശത്തുള്ള റോഡിൽ ഗതാഗത തടസ്സമുണ്ടാക്കുന്ന വിധത്തിൽ സാധനങ്ങൾ പ്രദർശിപ്പിക്കുന്നതിനെതിരെ പലപ്പോഴും നഗരസഭാ അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ഈ പ്രവണത തുടരുന്നതായും മറ്റു വ്യാപാരികൾ പറഞ്ഞു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C