ദോഹ: ‘എംബസിയിൽ നിന്നോ, എംബസി ഉദ്യോഗസ്ഥർ എന്ന വ്യാജേനയോ ഖത്തറിലെ ഇന്ത്യൻ പ്രവാസികളെ ഫോൺ ചെയ്ത് പണം തട്ടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫോൺ വഴി ബന്ധപ്പെടുകയും, പാസ്പോർട്ടുകൾ, വിസ, അല്ലെങ്കിൽ ഇമിഗ്രേഷൻ ഫോമുകൾ എന്നിവയിൽ പിഴവുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയും, ഇത് തിരുത്താൻ പണം ആവശ്യമാണെന്ന് അറിയിക്കുകയും ചെയ്താണ് പണം തട്ടുന്നത്’. ഇന്ത്യൻ എംബസിയുടെ പേരിൽ തട്ടിപ്പ് നടക്കുന്നതായി ഖത്തർ ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പ്.
എംബസിയിൽ നിന്നെന്ന വ്യാജേന വ്യക്തിഗത വിവിരങ്ങൾ തേടുകയും പണം തട്ടുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ടതായി എംബസി സോഷ്യൽ മീഡിയ വഴി മുന്നറിയിപ്പ് നൽകി. രേഖകളില ജനന തീയതി, പേര്, പാസ്പോർട്ട് നമ്പർ എന്നിവയിൽ പിഴവുണ്ടെന്നാണ് ഇവർ ഫോൺ വഴി അറിയിക്കുന്നത്. തുടർന്ന് ക്രെഡിറ്റ് കാർഡ് വിശദാംശങ്ങളും പണവും ആവശ്യപ്പെടുന്നു. രേഖകളിൽ അടിയന്തിരമായി തിരുത്തൽ വരുത്തിയില്ലെങ്കിൽ ഖത്തറിൽ ജയിൽ ശിക്ഷയും, നാടുകടത്തലും ഉൾപ്പെടെ നടപടികൾ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പുകാർ കബളിപ്പിക്കുന്നത്.
സംശയാസ്പദമായ ഫോൺ വിളികൾ ഒഴിവാക്കാനും, വ്യക്തിഗത വിവരങ്ങൾ ആരുമായും വെളിപ്പെടുത്താനോ പണം കൈമാറാനോ പാടില്ലെന്നും എംബസി അറിയിപ്പിൽ വ്യക്തമാക്കി.എംബസിയുമായി ബന്ധപ്പെട്ട ഇത്തരം തട്ടിപ്പു സന്ദേശങ്ങൾ ലഭിച്ചാൽ cons.doha@mea.gov.in എന്ന ഇ മെയിൽ വഴി ബന്ധപ്പെടണം.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
കായിക മേള : ലഖ്ത ജേതാക്കൾ
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C