മനാമ: ഇസ്രായേലിലെ ബഹ്‌റൈൻ അംബാഡറെ തിരിച്ചുവിളിക്കുകയും ബഹ്‌റൈനിലെ ഇസ്രായേൽ അംബാസഡറോട് മടങ്ങാൻ നിർദേശിക്കുകയും ചെയ്തു. ഫലസതീൻ ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്നതാണ് ബഹ്‌റൈൻ നിലപാടെന്നും ഇസ്രായേൽ അംബാസഡർ രാജ്യം വിട്ടുവെന്നും ബഹ്‌റൈൻ പാർലമെന്റ് അറിയിച്ചു.
ഇസ്രായേലുമായി നയതന്ത്ര-സാമ്പത്തിക ബന്ധം ബഹ്‌റൈൻ വിച്ഛേദിച്ചു. ഫലസ്‌തീനിയൻ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങളെ പിന്തുണയ്‌ക്കുന്ന നിലപാടാണ് ബഹ്റൈൻ സ്വീകരിച്ചിട്ടുള്ളതെന്ന് പാർലമെന്റ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു. ഇസ്രായേൽ തുടരുന്ന സൈനിക നടപടി, ഗസ്സയിലെ സാധാരണക്കാരും നിഷ്കളങ്കരുമായ ജനതയുടെ ജീവൻ സംരക്ഷിക്കാനായി കൂടുതൽ തീരുമാനങ്ങളും നടപടികളും ആവശ്യപ്പെടാൻ പ്രേരിപ്പിക്കുന്നതായും പാർലമെന്റ് ചൂണ്ടിക്കാട്ടി.
അതിനിടെ ഗസ്സയിൽ ദുരിതമനുഭവിക്കുന്ന ജനതക്കായി ബഹ്‌റൈൻ രണ്ടാം ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവർക്കായി സംഭരിച്ച വിവിധ മെഡിക്കൽ, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ്‌റൈനിൽ നിന്ന് രണ്ടാം ഘട്ട സഹായമായി അയച്ചത്.’ഗസ്സയെ സഹായിക്കൂ’എന്ന പേരിലുള്ള പദ്ധതി പ്രകാരം ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്കായി സംഭരിച്ച വസ്തുക്കൾ ഈജിപ്തിലെത്തിച്ചു.
Related News
ഹജ്ജിനായി പോകുന്നവർക്ക് മാർഗനിർദേശം പുറത്തിറക്കി ബഹ്റൈൻ
ബഹ്‌റൈനിൽ അനധിക്യത താമസക്കാരെ കണ്ടെത്താൻ പരിശോധന തുടരുന്നു
ബഹ്‌റൈനിൽ ജോലിചെയ്യുന്നവരിൽ അഞ്ച് ലക്ഷത്തിലേറെ പ്രവാസികൾ
23 മുതൽ മറാഇ 2023 ബഹ്റിനിൽ
ഗാസയിൽ നിന്ന് പൗരൻമാരെ ഒഴിപ്പിച്ച് ബഹ്റൈൻ
ടെന്റ് സീസൺ ഓൺലൈൻ ബുക്കിങ് നവംബർ രണ്ട് മുതൽ
ഇന്റർനാഷനൽ എയർ ട്രാൻസ്പോർട്ട് എക്സിബിഷന് ബഹ്റൈൻ ആതിഥ്യം വഹിക്കും
ഗൾഫ് സ്വപ്നം യാഥാർഥ്യമാക്കാൻ ശ്രമിച്ചു ചതിക്കപ്പെടുന്നവർ കൂടുന്നു
വീരമൃത്യുവരിച്ച സൈനികരുടെ വേർപാടിൽ ഹമദ് രാജാവ് അനുശോചനം രേഖപ്പെടുത്തി
ബഹ്റൈൻ ഫിലിം ഫെസ്റ്റിവൽ ഒക്ടോബർ അഞ്ച് മുതൽ
ലുലുവിന്റെ പത്താമത്തെ ഹൈപ്പർമാർക്കറ്റ് ബഹ്‌റൈനിൽ പ്രവർത്തനമാരംഭിച്ചു
ബഹ്റൈനും ഇന്ത്യയും തമ്മിലുളള ഉഭയ കക്ഷി ബന്ധം ശക്തിപ്പെടുത്തും
ഈജിപ്ത് റെഡ് ക്രസൻറ് വഴി ഫലസ്തീൻ റെഡ് ക്രസൻറിന് സഹായം കൈമാറുകയും ഗസ്സയിൽ പ്രയാസമനുഭവിക്കുന്നവർക്ക് എത്തിക്കുകയും ചെയ്യും. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ നിർദേശ പ്രകാരം റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന് കീഴിലാരംഭിച്ച പദ്ധതിയുമായി സഹകരിച്ച മുഴുവനാളുകൾക്കും ആർ.എച്ച്.എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ അസ്സയ്യിദ് നന്ദി അറിയിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C