സൗദിയിൽ ഔദ്യോഗിക കാര്യങ്ങൾക്ക് ഇനി ഗ്രിഗോറിയൻ കലണ്ടർ

Gregorian calendar for official affairs in Saudi Arabia

റിയാദ്: ഔദ്യോഗിക കാര്യങ്ങളുടെയും ഇടപാടുകളുടെയും സമയം കണക്കാക്കുന്നതിനുള്ള അടിസ്ഥാനമായി അറബി കലണ്ടറിൽ നിന്ന് ഗ്രിഗോറിയൻ കലണ്ടറിലേക്ക് മാറാൻ സൗദി തീരുമാനിച്ചു. സൗദിയിൽ എല്ലാ ഔദ്യോഗിക കാര്യങ്ങളും ഇടപാടുകളും ഇനി ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ചായിരിക്കും. ഇന്നലെ ചേർന്ന മന്ത്രിസഭായോഗം തീരുമാനത്തിന് അംഗീകാരം നൽകി.

ഇതോടെ രാജ്യത്തെ എല്ലാ ഔദ്യോഗിക നടപടിക്രമങ്ങളുടെയും ഇടപാടുകളുടെയും കാലാവധി ഗ്രിഗോറിയൻ കലണ്ടറിനെ അടിസ്ഥാനമാക്കി കണക്കാക്കും. ഇഖാമ ഉൾപ്പെടെയുള്ള വിവിധ ഔദ്യോഗിക രേഖകളുടെ കാലാവധി ഇനി മുതൽ ഗ്രിഗോറിയൻ കലണ്ടറിനെ ആശ്രയിച്ചിരിക്കുമെന്നാണ് കരുതുന്നത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന മന്ത്രിസഭയുടെ പ്രതിവാര യോഗമാണ് പുതിയ തീരുമാനമെടുത്തത്.

നിലവിൽ ഹിജ്‌റി കലണ്ടർ അനുസരിച്ചാണ് ഇവയെല്ലാം നടപ്പിലാക്കുന്നത്. ചില ഘട്ടങ്ങളിൽ ഹിജ്‌റി തീയതിയെ ആശ്രയിക്കാനും തീരുമാനമുണ്ട്. ഇസ്‌ലാമിക ശരീഅത്തിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങൾക്കും ഹിജ്‌റി തീയതിയെ അടിസ്ഥാനമാക്കി സമയം കണക്കാക്കും. സൗദി അറേബ്യയിലെ ആദ്യത്തെ ഔദ്യോഗിക കലണ്ടറായി ഹിജ്​റി കലണ്ടർ ഉപയോഗിക്കുന്നു. രണ്ടാമത്തേത് ഗ്രിഗോറിയൻ കലണ്ടറായും.

Related News

സൗദി അറേബ്യ ഇതിനകം തന്നെ ചില ഔദ്യോഗികവും നിയമപരവുമായ പ്രവർത്തനങ്ങളിൽ ഗ്രിഗോറിയൻ കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള കാലയളവുകൾ പരിഗണിക്കാൻ തുടങ്ങിയിരുന്നു. നേരത്തെ 2016-ൽ, ഗ്രിഗോറിയൻ കലണ്ടർ അനുസരിച്ച് ശമ്പളവും അലവൻസുകളും മറ്റ് പേയ്‌മെന്റുകളും രാജ്യത്തിന്റെ സാമ്പത്തിക വർഷവുമായി യോജിപ്പിച്ചിരുന്നു. എല്ലാ സിവിൽ മേഖലയിലെ ജീവനക്കാരുടെയും ശമ്പളം, വേതനം, ബോണസ്, അലവൻസുകൾ എന്നിവ ഹിജ്‌രി കലണ്ടറിൽ നിന്ന് മാറ്റാൻ മന്ത്രിസഭ തീരുമാനിച്ചത് ആ വർഷമാണ്. ഇപ്പോൾ പുതിയ തീരുമാനമെടുത്തതിനാൽ, ഇസ്ലാമിക ശരീഅത്തിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഒഴികെ മറ്റെല്ലാം ഗ്രിഗോറിയൻ വർഷത്തെ അടിസ്ഥാനമാക്കിയായിരിക്കും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *