ഖത്തറിന്റെ ചില ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത

ദോഹയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഴപെയ്യാൻ സാധ്യതയുണ്ട്.

ദോഹ : ഖത്തർ കാലാവസ്ഥ വകുപ്പിന്റെ (QMD) ഏറ്റവും പുതിയ പ്രവചനം അനുസരിച്ച്, ഈയാഴ്ച രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരും. ഒക്ടോബർ 30,31 തിങ്കൾ,ചൊവ്വാ ദിവസങ്ങളിൽ ദോഹയിൽ മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. തിങ്കളാഴ്ച ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലോട് കൂടിയ മഴ പെയ്യുമെന്ന് ക്യു എം ഡി അറിയിപ്പ് നൽകി. രാജ്യത്തുടനീളം ഉള്ള കാലാവസ്ഥ ഭാഗികമായി മേഘമൃതമോ ചിലപ്പോൾ ചിതറി കിടക്കുന്ന മേഘമൃതമോ ആയിരിക്കുമെന്നും, കൂടാതെ മഴയ്ക്കും ചിലപ്പോൾ ഇടിമിന്നലിനും സാധ്യതയുണ്ടെന്നും കൂടി ചേർത്തു. ദോഹയിൽ താപനില 25 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും. കടൽത്തീരത്ത് കാറ്റ് പ്രധാനമായും വടക്കു പടിഞ്ഞാറ് മുതൽ വടക്കു കിഴക്ക് വരെ 5 -15 നോട്ട് വരെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം 30 നോട്ട് വരെയും ആകും.

കടൽത്തീരത്ത് പ്രധാനമായും വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് വരെ 33 നോട്ടുകൾ വീശും ചിലപ്പോൾ 18 നോട്ട് വരെ വീശാൻ സാധ്യതയുണ്ട്. കടൽത്തീരം ഒന്നു മുതൽ രണ്ടടി വരെ ഉയരുകയും ചിലപ്പോൾ നാലടി വരെ ഉയരുകയും ചെയ്യുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *