ഇസ്രായേൽ ആക്രമണത്തിൽ നൂറുകണക്കിന് ഗാസ കെട്ടിടങ്ങൾ തകർന്നു.

Hundreds of Gaza buildings were destroyed in the Israeli attack.

ഗാസ : ഇസ്രായേൽ ആക്രമണത്തിൽ നൂറുകണക്കിന് കെട്ടിടങ്ങൾ നശിപ്പിച്ചതായി രക്ഷാപ്രവർത്തകർ പറഞ്ഞു. ഒരു രാത്രിയിലെ ശക്തമായ ബോംബ് ആക്രമണത്തിനുശേഷം ശനിയാഴ്ച ഇസ്രായേൽ സൈന്യം ഗാസയിൽ നിരന്തരം ആക്രമണം അഴിച്ചുവിടുന്ന സാഹചര്യമാണ് ഉണ്ടായത്.വെള്ളിയാഴ്ച ഇസ്രായേൽ ആക്രമണത്തിൽ 7,326 പേർ കൊല്ലപ്പെട്ടു. അവരിൽ 3000ത്തിലധികവും കുട്ടികളായിരുന്നു. ഇതിലൂടെ നൂറുകണക്കിന് കെട്ടിടങ്ങളും വീടുകളും പൂർണമായും തകരുകയും വീടുകൾക്ക് കേടുപാട് സംഭവിക്കുകയും ചെയ്തുവെന്ന് ഗസ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ പറഞ്ഞു.തീവ്രമായ ബോംബാക്രമണം വടക്കൻ ഗാസയുടെ ഭൂപ്രകൃതിയെ മാറ്റിമറിച്ചു. കര മാർഗ്ഗവും, കടൽ മാർഗ്ഗവും ടാങ്കുകളും പീരങ്കികളും ഉപയോഗിച്ച് പ്രവർത്തനം വ്യാപിപ്പിച്ചതായി ഇസ്രായേൽ സൈനികവക്താവ് ഡാനിയേൽ ഹഗരി പറഞ്ഞു.ഭീകര തുരങ്കങ്ങൾ ഭൂഗർഭ പോരാട്ട സ്ഥലങ്ങൾ അധികഭൂഗർഭ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ തകർത്തു.വായുവിൽ നിന്നും കരയിൽ നിന്നും കടലിൽനിന്നും രക്തരൂക്ഷിതമായ പ്രതികാര ആക്രമണങ്ങളിലൂടെ കൂട്ടക്കൊലകൾ നടത്താനാണ് ഇസ്രായേൽ നടപടി സ്വീകരിക്കുന്നത്. വാർത്താവിനിമയ ബന്ധം തകരാറിലായത് ആംബുലൻസ് സേവനങ്ങളെ തടസ്സപ്പെടുത്തിയതായി ഫലസ്തീനിയൻ അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *