പരിശീലനം നവംബർ ആറ്​ മുതൽ എട്ടുവരെ ഖത്തറിൽ ‘വതൻ’ അഭ്യാസം

ദോഹ: ഖത്തറിന്റെ ആഭ്യന്തര സുരക്ഷാ സൈനിക അഭ്യാസ പ്രകടനമായ ‘വതൻ എക്​സസൈസ്’​ നവംബർ ആറ്​ മുതൽ എട്ടു വരെ തീയതികളിൽ രാജ്യത്തിന്റെ വിവിധ മേഖലകളിലായി നടക്കുമെന്ന്​ ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്​ഥർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സാധാരണ സമയങ്ങളിലും, കായിക പരിപാടികൾ ഉൾപ്പെടെ മേളകളിലെ അടിയന്തര സാഹചര്യങ്ങൾ എന്നിവയിൽ അതിവേഗത്തിലും ഫലപ്രദമായും പ്രതികരിക്കാനുള്ള സന്നദ്ധത പരീക്ഷിക്കാനും, കാര്യക്ഷമത ഉയർത്താനും വേണ്ടിയാണ്​ ‘വതൻ എക്​സസൈസ്​’ ലക്ഷ്യമിടുന്നതെന്ന്​ ബ്രി. അൽ മുഫ്​ത വിശദീകരിച്ചു.

അടിയന്തര സാഹചര്യങ്ങളിൽ അതിവേഗത്തിൽ പ്രതികരണം ഉറപ്പാക്കുക, കമാൻഡ്, കൺട്രോൾ, സംയുക്ത സഹകരണം എന്നിവയുടെ സംവിധാനം സജീവമാക്കുക, വിവിധ വിഭാഗങ്ങളുടെ സഹകരണം ശക്​തിപ്പെടുത്താനും സംയുക്​ത വിഭാഗങ്ങളുടെ പരിശീലനത്തിലൂടെ സാധ്യമാവും. വിവിധ​ മേഖലകളിൽ അടിയന്തര സാഹചര്യങ്ങൾ​ നേരിടുന്നതിൻെറ തയ്യാറെടുപ്പുകൾ പരീക്ഷിക്കുന്നതിൻെറ ഭാഗമായാണ്​ സുരാക്ഷാ സേനാ വിഭാഗങ്ങൾ, വിവിധ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ‘വതൻ’ പരിശീലന അഭ്യാസം നടക്കുന്നത്​. ഇതുസംബന്ധിച്ച വിശദാംശങ്ങൾ അധികൃതർ അറിയിച്ചു.

ഓഫീസ്, ഫീൽഡ് അഭ്യാസങ്ങൾ ഉൾപ്പെടെയാണ്​ വതൻ പരിശീലനം ക്രമീകരിക്കുന്നത്​. 2022 ലോകകപ്പ്​ മുന്നിൽ കണ്ട്​ നടത്തിയ ‘വതൻ’ അഭ്യാസം ഒരുപാട്​ മേഖലകളിൽ ഗുണകരമായ ഫലങ്ങൾ നൽകിയതായും, ഇവയിൽ നിന്നുള്ള പാഠങ്ങൾ ലോകകപ്പ്​ വേളയിൽ സിവിൽ അധികാരികളുമായി ഏകോപിപ്പിച്ച് പൊതു സുരക്ഷക്കായി ഉപയോഗപ്പെടുത്തിയെന്നും ബ്രി. അൽ മുഫ്​ത വിശദീകരിച്ചു.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *