മനാമ: സി എച്ചിന്റെ ജീവചരിത്രം എഴുതിയ പ്രമുഖ എഴുത്തുകാരനും ഗ്രന്ഥകാരനുമായ എംസി ഇബ്രാഹിം (വടകര)ക്ക് സി.എച്ച്.സ്മാരക അവാര്‍ഡ്. മുന്‍ കേരള മുഖ്യമന്ത്രിയും മുസ്ലീം ലീഗ് നേതാവുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നല്‍കി വരുന്ന വിദ്യാഭ്യാസ സാംസ്‌കാരിക നവോഥാന നായകര്‍ക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡിന് എം.സി ഇബ്രാഹിം അര്‍ഹനായി.
കെഎംസിസി ബഹ്റൈന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി മനാമ കെഎംസിസി ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ സമ്മേളനത്തില്‍ കെഎംസിസി ബഹ്റൈന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി അവാര്‍ഡ് ജേതാവിനെ പ്രഖ്യാപിച്ചു. 25000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ് ജേതാവിന് സമ്മാനിക്കുക. സുബൈര്‍ ഹുദവിയാണ് കഴിഞ്ഞ വര്‍ഷത്തെ വിദ്യാഭ്യാസ പുരസ്‌കാര ജേതാവ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C