ന്യൂഡല്‍ഹി: ഡച്ച് ടീമിനെതിരേ 40 പന്തില്‍ നിന്ന് 100 തികച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍ ലോകകപ്പിലെ അതിവേഗ സെഞ്ചുറിയെന്ന റെക്കോഡ് സ്വന്തം പേരിലാക്കി. നെതര്‍ലന്‍ഡ്‌സ് ബൗളര്‍മാരെ അക്ഷരാര്‍ഥത്തില്‍ കശാപ്പ് ചെയ്ത ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇനി റെക്കോഡ് ബുക്കില്‍.
ഏകദിന ചരിത്രത്തിലെ വേഗമേറിയ നാലാം സെഞ്ചുറി കൂടിയാണ് മാക്‌സ്‌വെല്ലിന്റേത്. ഡെത്ത് ഓവറുകളില്‍ ഡച്ച് ബൗളര്‍മാരെ പഞ്ഞിക്കിട്ട മാക്‌സ്‌വെല്‍ 27 പന്തില്‍ നിന്ന് 50-ഉം 40 പന്തില്‍ നിന്ന് സെഞ്ചുറിയും തികച്ചു. വെറും 44 പന്തില്‍ നിന്ന് എട്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 106 റണ്‍സെടുത്താണ് താരം മടങ്ങിയത്.
ഇത്തവണത്തെ ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയുടെ ഏയ്ഡന്‍ മാര്‍ക്രം തീര്‍ത്ത റെക്കോഡാണ് ദിവസങ്ങള്‍ക്കിപ്പുറം മാക്‌സി പഴങ്കഥയാക്കിയത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ 49 പന്തില്‍ നിന്നായിരുന്നു മാര്‍ക്രത്തിന്റെ സെഞ്ചുറി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C