ജിദ്ദ: സൗദി അറേബ്യ ലോകത്ത് ആദ്യമായി ഇ-സ്പോര്‍ട്സ് ലോകകപ്പ് പ്രഖ്യാപിച്ചു. അടുത്തവര്‍ഷം മുതല്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. സൗദി കിരീടവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനാണ് ഇത് സംബന്ധമായ പ്രഖ്യാപനം നടത്തിയത്. പ്രഖ്യാപന ചടങ്ങില്‍ മുഖ്യാതിഥിയായി ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും സന്നിഹിതനായിരുന്നു.
പരമ്പരാഗതമായി എണ്ണയെ ആശ്രയിക്കുന്നതിനു പകരം സമ്പദ് വ്യവസ്ഥയെ വൈവിധ്യവത്ക്കരിക്കുന്നതിനായി ടൂറിസം മേഖല വളര്‍ത്തുകയും പൗരന്മാര്ക്കും പ്രവാസികള്‍ക്കും വിദേശ സന്ദര്‍ശകര്‍ക്കും ലോകോത്തര വിനോദങ്ങള്‍ ആസ്വദിക്കാനുള്ള അവസരമൊരുക്കുകയും ഇതിലൂടെ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ലക്ഷ്യമിടുന്നുന്നത്.
ഇ സ്പോര്‍ട്സിനോടും, വീഡിയോ ഗെയിമുകളോടും ഉള്ള താല്പര്യം മുഹമ്മദ് ബിന്‍ സല്മാന് നേരത്തെ തന്നെ അറിയിച്ചതാണ്. ഇ-സ്പോര്‍ട്സ് ലോകകപ്പ് പദ്ധതി വഴി 39,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കിരീടവകാശി അറിയിച്ചു. ഗെയിമിംഗിന്റെയും സ്പോര്ട്സിന്റെയും പ്രധാന ഹബ്ബായി സൗദി അറേബ്യയെ മാറ്റുക ലക്ഷ്യമിടുന്നുണ്ട്.
Related News
ടൂറിസം രംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കാനൊരുങ്ങി സൗദി അറേബ്യ
സൗദിയിൽനിന്ന് റീ എൻട്രിയിൽ പോയി തിരിച്ചുവരാത്തവർക്കുള്ള യാത്രാ വിലക്ക് നീക്കി
മന്ത്രി സ്മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്ച നടത്തി
സൗദിയിൽ പൊതുഗതാഗതം ഉപയോഗിച്ചവരിൽ വൻ വർധന
ഒരാഴ്ചക്കിടെ സൗദിയിൽ നിന്നും നാടുകടത്തിയത് 9,542 വിദേശികളെ
സൗദിയിൽ താമസ കെട്ടിടങ്ങളുടെ വാടകയിൽ വൻ വർധന; പരാതിയുമായി ഉപഭോക്താക്കൾ
സൗദിയിൽ പണപ്പെരുപ്പത്തിൽ നേരിയ വർധനവ്; നവംബറിൽ 1.7 ശതമാനമായി ഉയർന്നു
റഷ്യൻ പ്രസിഡൻറ് പ്രസിഡൻറ് വ്ലാദിമിർ പുടിൻ റിയാദിലെത്തി. റഷ്യ സന്ദർശിക്കാൻ സൗദി കിരീടാവകാശിയെ ക്ഷണിച്ച് പുടിൻ
സൗദിയിൽ ബാൽക്കണിക്ക് പ്രത്യേക നിറം നൽകരുത്; നിർമ്മാണത്തിനും അറ്റകുറ്റപണിക്കും അനുമതി വേണം
വ്യാപക മഴക്കും മിന്നലിനും ശക്തമായ കാറ്റിനും സാധ്യത
കിരീടാവകാശി സൗദി സഹമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
അബ്ഹൂർ ബീച്ച് വാട്ടർഫ്രണ്ട് വികസനപദ്ധതി ഉദ്ഘാടനം ചെയ്തു
അടുത്ത വര്‍ഷം സമ്മര്‍ സീസണ് മുതലാണ് മത്സരങ്ങള്‍ തുടങ്ങുക. എല്ലാ വര്‍ഷവും മത്സരമുണ്ടാകും. ആഗോള തലത്തിലുള്ള ഏറ്റവും വലിയ മത്സരങ്ങളാണ് സംഘടിപ്പിക്കുക.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C