വാഷിങ്ടൻ: ഹമാസിനെതിരായ പോരാട്ടത്തിൽ ഇസ്രയേലിന്റെ ചില നടപടികൾ അവർക്കു തന്നെ തിരിച്ചടിയായേക്കാമെന്ന മുന്നറിയിപ്പുമായി യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ഇസ്രയേലിനോടുള്ള പലസ്തീനിലെ ജനങ്ങളുടെ വിരോധം വരും തലമുറകളിലും ശക്തമായിത്തന്നെ തുടരുന്നതിന് ഇത്തരം നടപടികൾ ഇടയാക്കുമെന്ന് ഒബാമ ചൂണ്ടിക്കാട്ടി.
‘യുദ്ധമുഖത്ത് തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന ഒരു ജനതയ്ക്ക് (ഗാസയിൽ) ഭക്ഷണം, വെള്ളം, വൈദ്യുതി എന്നിവ നിഷേധിക്കുന്ന ഇസ്രയേൽ ഭരണകൂടത്തിന്റെ തീരുമാനം അവർ അനുഭവിക്കുന്ന പ്രതിസന്ധിയെ കൂടുതൽ വഷളാക്കും. മാത്രമല്ല, പലസ്തീന്റെ വരും തലമുറകൾക്കും ഇസ്രയേലിനോടുള്ള വിരോധം വർധിക്കാനും ഇസ്രയേലിനുള്ള രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ കുറയാനും ഇസ്രയേലിന്റെ ശത്രുക്കൾ കൂടുതൽ ശക്തിപ്പെടാനും ഈ മേഖലയിൽ സമാധാനവും സ്ഥിരതയും തിരികെ കൊണ്ടുവരാനുള്ള ദീർഘകാല ശ്രമങ്ങൾ വഴിതെറ്റാനും ഈ നടപടികൾ ഇടയാക്കും’ – ഒബാമ ചൂണ്ടിക്കാട്ടി.
സജീവമായി നിൽക്കുന്ന വിദേശനയ വിഷയങ്ങളിൽ അപൂർവമായി മാത്രം പ്രതികരിക്കാറുള്ള ഒബാമ, യുദ്ധമുഖത്ത് നഷ്ടമാകുന്ന മനുഷ്യജീവനുകൾ അവഗണിക്കുന്ന ഇസ്രയേലിന്റെ ഏതു യുദ്ധതന്ത്രവും ആത്യന്തികമായി അവർക്കുതന്നെ വിനയാകുമെന്ന് ചൂണ്ടിക്കാട്ടി.
Related News
ഫലസ്തീൻ ജനതക്ക് നൽകുന്ന സഹായം വർധിപ്പിക്കുമെന്ന് ബഹ്റൈൻ
ഗസ്സയുടെ തണുപ്പകറ്റാൻ യു.എ.ഇ; 4 ലക്ഷം ശൈത്യകാല ജാക്കറ്റുകൾ കൈമാറും
ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ മരണസംഖ്യ 20,674 ആയി
വെടിനിർത്തൽ ചർച്ചയ്ക്ക് പിന്നാലെ ഗാസയിൽ ആക്രമണം ശക്തം
ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ; മൂന്ന് ഇസ്രായേൽ അധിനിവേശ സൈനികർ കൂടി കൊല്ലപ്പെട്ടു
ഇസ്രയേൽ-ഹമാസ് യുദ്ധം: 17000 കടന്ന് മരണം
താൽക്കാലിക വെടിനിർത്തൽ രണ്ട് ദിവസത്തേക്ക് നീട്ടി
റഫ അതിർത്തി കടന്നെത്തുന്ന ആദ്യ വിദേശ സംഘം; ഖത്തർ പ്രതിനിധി സംഘം തെക്കൻ ഗസ്സയിൽ
ഇസ്രയേല് 39 പലസ്തീൻ തടവുകാരെയും ഹമാസ് 24 ബന്ദികളെയും വിട്ടയച്ചു
50 ബന്ദികളെ മോചിപ്പിക്കാൻ 4 ദിവസത്തെ വെടിനിർത്തൽ കരാറിന് ഇസ്രായേൽ സമ്മതിച്ചു
ഇസ്രായേലുമായുള്ള വെടിനിർത്തൽ കരാർ അന്തിമഘട്ടത്തിലാണെന്ന് ഹമാസ് നേതാവ്
വെടിനിർത്തൽ ആവശ്യപ്പെട്ടു പ്രധാനമന്ത്രി യൂറോപ്പിലേക്ക്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C