ഗാസയിലെ ആക്രമണം മാസങ്ങൾ നീളും; മുന്നറിയിപ്പുമായി ഇസ്രായേൽ

ഗാസയിലെ ആക്രമണം മാസങ്ങൾ നീളുമെന്ന് ഇസ്രായേലിന്റെ മുന്നറിയിപ്പ്. ഗാസയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 400 പേർ കൊല്ലപ്പെട്ടു. ആശുപത്രികൾക്ക് മുമ്പിലും വ്യോമാക്രമണം നടത്തി ഭീഷണി മുഴക്കുകയാണ് ഇസ്രായേൽ. ഇസ്രായേലിന് പിന്തുണയുമായി ആറ് പാശ്ചാത്യരാജ്യങ്ങളും രംഗത്തെത്തി.

പരിക്കേറ്റ ആയിരങ്ങൾ കഴിയുന്ന ഗാസയിലെ പ്രധാന ആശുപത്രികൾ ഒഴിയണമെന്ന ഭീഷണി മുഴക്കുകയാണ് ഇസ്രായേൽ. ഗാസയിലെ അൽ ശിഫ, അൽ ഖുദ്സ് ആശുപത്രികൾക്കടുത്ത് ഇസ്രായേൽ വ്യോമാക്രമണം നടത്തി. രോഗികളെ ഒഴിപ്പിച്ചില്ലെങ്കിൽ ആശുപത്രികൾ തകർക്കുമെന്നാണ് ഇസ്രായേലിന്റെ ഭീഷണി.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *