ദോഹ : 27 വർഷത്തെ ശ്രദ്ധേയമായ സേവനത്തിനുശേഷം ഖത്തർ എയർവേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് എച്ച്ഇ അക്ബർ അൽ ബേക്കർ 2023 നവംബർ 5 മുതൽ ഈ സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിയുമെന്നും തുടർന്ന് എൻജിനീയർ ബദർ മുഹമ്മദ് അൽ മീർ ചുമതല ഏൽക്കുമെന്നും ഖത്തർ എയർവേയ്സ് ഗ്രൂപ്പ് സ്ഥിരീകരിച്ചു.
അൽ ബേക്കറിന്റെ നേതൃത്വത്തിൽ ഖത്തർ എയർവേയ്സ് ആഗോളതലത്തിൽ ഏറ്റവും തിരിച്ചറിയാവുന്നതും വിശ്വസനീയവുമായ ബ്രാൻഡുകൾ ആയി വളർന്നു ഉപഭോക്തൃ സേവന നിലവാരത്തിന്റെ പര്യായവും ഉയർന്ന നിലവാരവും മെച്ചപ്പെടുത്തി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച എയർലൈനിനുള്ള അവാർഡ് ഏഴ് തവണ നേടിയിട്ടുണ്ട്. കൂടാതെ അതിന്റെ മാനേജ്മെന്റിനും കീഴിലുള്ള അത്യാധുനിക ഹമദ് അന്താരാഷ്ട്ര വിമാനത്താവളം ‘ലോകത്തിലെ ഏറ്റവും മികച്ച എയർപോർട്ട് ‘ എന്ന നിലയിൽ അംഗീകരിക്കപ്പെട്ടു.
എക്കാലത്തെയും പോലെ മികച്ച ഫിഫ ലോകകപ്പ് സമ്മാനിക്കുന്നതിൽ ഖത്തർ എയർവേയ്സ് ഗ്രൂപ്പിന്റെ സംഭാവന വലുതായിരുന്നു. അതിന്റെ കഴിവും മികവിനോടുള്ള പ്രതിബന്ധതയും ലോകത്തെ ഒരുമിച്ചു കൊണ്ടുവരാനുള്ള അവരുടെ അഭിനിവേശവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C
Related News
ഖത്തർ എയർവേസ് യാംബുവിലേക്ക് സർവിസ് ആരംഭിക്കുന്നു
2023ലെ ദുബായ് എയർ ഷോയിൽ ഖത്തർ എയർവേയ്സ് പങ്കെടുക്കും
ആകാശത്തും ഇൻ്റർനെറ്റ് സൗജന്യമായി ഉപയോഗിക്കാം: ഖത്തര്‍ എയര്‍വേസ്
ബിസിനസ് ട്രാവലർ അവാർഡിൽ “മിഡിലീസ്റ്റിലെ മികച്ച എയർപോർട്ട് “ആയി ഹമദ് ഇന്റർനാഷണൽ എയർപോർട്ട്
സിംഹരാജൻ റൂബന്‍ യാത്രയൊരുക്കി ഖത്തർ എയർവേയ്സ്
ആഗോള കായിക പങ്കാളിത്തം വിപുലീകരിക്കാൻ ഒരുങ്ങി ഖത്തർ എയർവേയ്സ് ഗ്രൂപ്പ്.
- Featured
-
By
Reporter
- 0 comments
245 ലേറെ പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി ഖത്തർ എയർവേസ്
- Featured
-
By
Reporter
- 0 comments