അബുദാബി: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നും നാളെയും മഴക്ക് സാധ്യതയെന്ന് യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്. ഇത് കൂടുതല്‍ ശക്തമാകാനുള്ള സാധ്യതയാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. വിവിധ മേഖലകളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
അതേസമയം അറബിക്കടലില്‍ രൂപപ്പെട്ട തേജ് ചുഴലിക്കാറ്റ് യുഎഇയെ നേരിട്ട് ബാധിക്കില്ലെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തെ കുറഞ്ഞ താപനില 19 ഡിഗ്രി സെല്‍ഷ്യല്‍സിന് താഴെ എത്തി.
രാത്രി കാലങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പം കൂടുതലായതിനാല്‍ പുലര്‍ച്ചെ മൂടല്‍മഞ്ഞും ശക്തമാകും. കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ വിവിധ റോഡുകളിലെ വേഗപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാഹനമോടിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C