ദോഹ : ഹമാസ് ബന്ധികളാക്കിയ രണ്ട് അമേരിക്കക്കാരെ മോചിപ്പിക്കാൻ കാരണമായ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് ഖത്തറിലെ അമേരിക്കൻ അംബാസഡർ ടിമ്മി ടി ഡേവിഡ് സോഷ്യൽ മീഡിയ പോസ്റ്റിൽ നന്ദി അറിയിച്ചു.ബന്ദികൾ ആക്കിയ രണ്ട് അമേരിക്കക്കാരുടെ മോചനം ഉറപ്പാക്കുന്നതിനെ കുറിച്ചുള്ള പ്രസ്താവനയിൽ യുഎസ് പ്രസിഡന്റ് ജോബൈഡൻ ഖത്തറിന്റെ ഈ പ്രവർത്തനത്തിലെ പങ്കാളിത്തത്തിന് നന്ദി അറിയിച്ചു.”ഹമാസ് ബന്ധികൾ ആക്കിയ രണ്ട് അമേരിക്കക്കാരെയും മോചിപ്പിക്കാൻ കാരണമായ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് എന്റെ ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നാണ് അദ്ദേഹം പോസ്റ്റിലൂടെ കുറിച്ചിട്ടുള്ളത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C