സ്ഥിരനിക്ഷേപങ്ങൾ; പലിശനിരക്ക് വര്‍ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്

fixed deposits; Federal Banks raises interest rates

കൊച്ചി: സ്ഥാപകദിനാഘോഷത്തോടും ഉത്സവ സീസണോടും അനുബന്ധിച്ച് സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഫെഡറല്‍ ബാങ്ക് വര്‍ധിപ്പിച്ചു. മുതിര്‍ന്ന പൗരന്മാര്‍ക്ക് പരിഷ്‌ക്കരിച്ച നിരക്കുകള്‍ പ്രകാരം 8.15 ശതമാനം പലിശ ലഭിക്കും.

400 ദിവസത്തേക്കുള്ള, കാലാവധിക്ക് ശേഷം മാത്രം പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്കാണ് ഈ നിരക്ക് ലഭിക്കുക. കാലാവധിക്കു മുന്‍പ് പിൻവലിക്കാവുന്ന നിക്ഷേപങ്ങള്‍ക്ക് 7.90 ശതമാനമാണ് പുതിയ നിരക്ക്. മറ്റുള്ളവര്‍ക്ക് യഥാക്രമം 7.65 ശതമാനവും 7.40 ശതമാനവുമാണ് 400 ദിവസത്തെ നിക്ഷേപങ്ങൾക്ക് ലഭിക്കുന്ന പലിശനിരക്ക്.

13 മാസം മുതല്‍ 21 മാസം വരെ കാലാവധിയുള്ള (400 ദിവസം ഉള്‍പ്പെടാതെ), കാലാവധിക്ക് ശേഷം മാത്രം പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.05 ശതമാനവും മറ്റുള്ളവര്‍ക്ക് 7.55 ശതമാനവും പലിശ ലഭിക്കും. ഇതേ കാലയളവിലെ കാലാവധി പൂര്‍ത്തിയാകും മുന്‍പ് പിൻവലിക്കാവുന്ന നിക്ഷേപങ്ങൾക്ക് യഥാക്രമം 7.80 ശതമാനവും 7.30 ശതമാനവുമാണ് പുതിയ നിരക്ക്.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Leave a Reply

Your email address will not be published. Required fields are marked *