ടെലികോം ഉപകരണങ്ങളുടെ നിർമാതാക്കളായ നോക്കിയ 14,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. വിൽപ്പനയിൽ ഇടിവുണ്ടായ സാഹചര്യത്തിൽ ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനി ജീവനക്കാരെ പിരിച്ചു വിടുന്നത്. 5ജി ഉപകരണ വിൽപ്പനയിലുണ്ടായി ഇടിവാണ് ഇതിനുള്ള പ്രധാന കാരണം.
2026 ആകുമ്പോഴേക്കും ചിലവ് ചുരുക്കൽ നടപടികളിലൂടെ 80 കോടി യുറോ മുതൽ 120 കോടി യുറോ വരെ ലാഭം കണ്ടെത്താനാകുമെന്നാണ് നോക്കിയ പ്രതീക്ഷിക്കുന്നത്. 2024-ൽ 40 കോടി യൂറോ ശേഖരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനാൽ തന്നെ പിരിച്ചുവിടൽ നടപടികൾ കൂടുതൽ വേഗത്തിലാക്കും.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C