ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലെത്തുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ‘ലിയോ’ തീയേറ്ററുകളില്‍ ഗംഭീര പ്രദര്‍ശനം തുടരുന്നു. ഇന്ത്യന്‍ ബോക്സ് ഓഫീസ് ട്രാക്കര്‍ സാക്നികിന്റെ കണക്കുകള്‍ പ്രകാരം ആദ്യദിനം 68 കോടിയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. അതില്‍ തമിഴ്നാട്ടില്‍ നിന്ന് 32 കോടിയോളവും കേരളത്തില്‍ നിന്ന് 12 കോടിയോളവും വരും. കര്‍ണാടകയിലും തെലുങ്കാനയിലും ആന്ധ്രയിലും മികച്ച വരുമാനം നേടിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ രാജ്യങ്ങളില്‍ നിന്ന് 70 കോടിയിലേറെ വരുമാനം നേടി.
മാസ്റ്ററിന് ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ‘ലിയോ’. തൃഷ, സഞ്ജയ് ദത്ത്, അര്ജുന് സര്‍ജ, ഗൗതം മേനോന്, മിഷ്കിന്, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.
സെവന് സ്ക്രീന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ‘ലിയോ’ നിര്‍മിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലന് ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷന്‍ പാര്‍ട്ണര്‍. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്.
കഴിഞ്ഞ ഞായറാഴ്ചയാണ് ‘ലിയോ’യുടെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചത്. ചൂടപ്പം പോലെയാണ് ടിക്കറ്റുകള്‍ ഓണ്‍ലൈനിലൂടെ വിറ്റുപോയത്. ബുക്കിങ് സൈറ്റുകള്‍ ഹാങ് ആവുന്ന അവസ്ഥയുമുണ്ടായി. ഞായറാഴ്ച മാത്രം ഓണ്‍ലൈനിലൂടെ വിറ്റത് ഏകദേശം മൂന്നര ലക്ഷത്തോളം ടിക്കറ്റുകളാണ്. എണ്‍പതിനായിരം ടിക്കറ്റുകളാണ് ആദ്യ ഒരു മണിക്കൂറില്‍ വിറ്റുപോയത്. പ്രീ ബുക്കിങ്ങ് വരുമാനം നൂറ് കോടിയിലേറെ കവിഞ്ഞിരുന്നു.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C