കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ സജീവമായി ഇടപെടുകയും അതിൽ കയ്യൊപ്പു ചാർത്തുകയും ചെയ്ത വി.എസ്.അച്യുതാനന്ദന് നൂറു വയസ്സ്. നീട്ടിയും കുറുക്കിയുമുള്ള ആ വാക്കുകള്‍ ജനമനസ്സുകളില്‍ പോരാട്ടവും പ്രതീക്ഷയും നിറച്ചു. കേരളത്തിന്റെ പ്രതിഷേധസ്വരങ്ങള്‍ക്ക് മുഴക്കംനല്‍കിയ പ്രതിപക്ഷനേതാവായിരുന്നു വി.എസ്. അഞ്ചുവര്‍ഷം മുഖ്യമന്ത്രിയും. ജനമനസ്സുകളിൽ വേരുപടർത്തിയ ആ ജീവിതം ഒരു നൂറ്റാണ്ടിന്റെ ദീപ്തിയിലെത്തുമ്പോൾ, പൊതുവേദികളില്‍ സജീവമല്ലെങ്കിലും വിശ്രമജീവിതത്തിലെങ്കിലും കേരളം വി.എസിനെ അറിയുന്നു, അന്വേഷിക്കുന്നു, ആദരത്തോടെ പിറന്നാളാശംസകള്‍ നേരുന്നു.
തികഞ്ഞ ഭൗതികവാദിയായ സഖാവ് വിഎസ് പിറന്നാളാഘോഷങ്ങളിൽ തൽപരനായിരുന്നില്ല. എന്നാൽ, ഏഴരപ്പതിറ്റാണ്ടിലധികം പൊതുജീവിതം നയിക്കുകയും മൈക്രോസ്കോപ്പിനു കീഴിൽ വിലയിരുത്തപ്പെടുകയും ചെയ്ത ഒരു ജീവിതം നൂറാം വയസ്സിലും ആരോപണങ്ങൾക്കുപോലും അതീതമായി നിൽക്കുന്നു എന്നത് ആഘോഷാർഹമാണ്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C