വായ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടി കുവൈത്ത്

കുവൈത്ത്: കുവൈത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയപരിധി നീട്ടി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധമായ നിര്‍ദ്ദേശത്തിന് അംഗീകാരം നല്‍കിയത്.

സാമ്പത്തിക പ്രയാസത്തെ തുടര്‍ന്നാണ്‌ വായ്പ തിരിച്ചടയ്ക്കാനുള്ളവർക്കു 6 മാസത്തേക്ക് സമയം നീട്ടിനൽകിയത്. ഇതോടെ ദേശീയ ഫണ്ടിൽ നിന്ന് വായ്പയെടുത്ത 800 ഓളം സംരഭകര്‍ക്ക് ആനുകൂല്യം ലഭിക്കും.

ബിസിനസ്സ് ആൻഡ് സ്മോൾ എന്റർപ്രൈസ് എൻവയോൺമെന്റ് കമ്മിറ്റി നേരത്തെ ചെറുകിട വ്യാപാരികള്‍ക്ക് ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കോവിഡിനെ തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നാണ് തിരിച്ചടവ് ഷെഡ്യൂളുകൾ മുടങ്ങിയത്.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *