ഗാസയിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ ബോംബക്രമണം;500ലധികം പേർ കൊല്ലപ്പെട്ടു


ഗാസ : ഗാസ സിറ്റിയിൽ ആശുപത്രിക്ക് നേരെ ഇസ്രായേൽ വ്യാപകമായ വ്യോമാക്രമണം അഴിച്ചുവിട്ടു.500 ലേറെ പേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അൽ- അഹലി അറബ് ആശുപത്രിക്ക് നേരെയാണ് ഇസ്രായേൽ വ്യോമക്രമണം നടത്തിയത് എന്ന് ഗാസ സർക്കാർ മീഡിയ ഓഫീസ് മേധാവി സലാം മറൂഫ് പറഞ്ഞു.


ഇസ്രായേൽ ആക്രമണത്തിൽ പരിക്കേറ്റ ആയിരക്കണക്കിന് പേർ ചികിത്സ തേടിയ ആശുപത്രിയാണ് ഇത്. ഇസ്രായേൽ യുദ്ധത്തിൽ വീടുകളിൽ നിന്ന് പാലായനം ചെയ്ത നൂറുകണക്കിന് ആളുകളും രോഗികളും പരിക്കേറ്റ വരും അവിടെ ഉണ്ടായിരുന്നു എന്ന് സലാം മറൂഫ് വ്യക്തമാക്കി.


ആശുപത്രിക്ക് നേരെ ഇസ്രായേൽ നടത്തിയ ഈ ആക്രമണം സൈന്യം യുദ്ധക്കുറ്റം ചെയ്തതു മൂലം നൂറുകണക്കിന് ആളുകളുടെ ജീവനാണ് അപഹരിച്ചത്. നിരവധി ഫലസ്തീനികൾ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. സ്ത്രീകളും കുട്ടികളുമാണ് പരിക്കേറ്റവരിൽ ഏറെയും. അതിനിടെ ഗാസയിൽ ഐക്യരാഷ്ട്രസഭ നടത്തുന്ന അഭയാർത്ഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമക്രമണത്തിൽ 6 ഫലസ്തീനികൾ കൊല്ലപ്പെടുകയുണ്ടായ
ഫലസ്തീൻ അഭയാർത്ഥികൾക്കായി യു എൻ റിലീഫ് ആൻഡ് വർക്ക് ഏജൻസി ( യു.എൻ.ആർ. ഡബ്ലിയു. എ ) ഗാസ മുനമ്പിലെ അൽ- മഗാസി അഭയാർത്ഥി ക്യാമ്പിൽ നടത്തുന്ന ബോംബ് ആക്രമണം സ്കൂളിന് നേരെയാണ് നടന്നത്. അതിൽ 6 പേർ കൊല്ലപ്പെട്ടതായി യു എൻ അഭയാർത്ഥി ഏജൻസി സ്ഥിരീകരിച്ചു.കുറഞ്ഞത് 4,000 ആളുകളെങ്കിലും അഭയം പ്രാപിച്ച സ്കൂളിന് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത് എന്ന് യു. എൻ. ആർ ഡബ്ലിയു. എ കമ്മീഷണർ ജനറൽ ഫിലിപ്പ് ലസാരിനി തന്റെ പ്രസ്താവനയിൽ പറഞ്ഞു.

Related News

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Leave a Reply

Your email address will not be published. Required fields are marked *