ദോഹ: മൂന്ന് വയസ്സ് മുതലുള്ള കുട്ടികൾക്കായി വിദ്യാഭ്യാസ- ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രീകിന്റർഗാർട്ടൻ പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ പുതിയ അധ്യയന വർഷത്തിലേക്ക് 128 കുട്ടികൾക്ക് പ്രവേശനം നൽകി. മൂന്നു വയസ്സ് മുതൽ കുട്ടികൾക്കാവശ്യമായ പരിചരണം നൽകുന്നതിനും പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാകാൻ സജ്ജമാക്കുന്നതിനുമായി നാല് പൊതു കിന്റർഗാർട്ടനുകളിലാണ് ആഗസ്റ്റിൽ പ്രവേശനം നൽകിയത്.
സമഗ്രമായ പഠനങ്ങൾക്ക് ശേഷമാണ് മൂന്ന് വയസ്സുള്ള കുട്ടികൾക്കായി പ്രീകിന്റർഗാർട്ടൻ തലം ചേർക്കാൻ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതെന്നും പരീക്ഷണാടിസ്ഥാനത്തിൽ പുതിയ അധ്യയന വർഷം, ഈ വർഷം ആഗസ്റ്റിൽ ആരംഭിക്കുമെന്നും വിദ്യാഭ്യാസ-ഉന്നതവിദ്യാഭ്യാസ മന്ത്രാലയം വിദ്യാഭ്യാസകാര്യ അസി. അണ്ടർ സെക്രട്ടറി മഹാ അൽ റുവൈലി.
പ്രത്യേക പരിപാടികളിലൂടെയും സൗകര്യങ്ങളിലൂടെയും കുട്ടികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നേടാനുള്ള അവസരം നൽകുന്നതിൽ പ്രീകിന്റർഗാർട്ടന്റെ പ്രാധാന്യം തിരിച്ചറിയുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിലൂടെ പുറത്തുവിട്ട വിഡിയോ ദൃശ്യത്തിൽ പ്രാരംഭ വിദ്യാഭ്യാസ വകുപ്പ് മേധാവി ദബ്യാ അൽ ഖുലൈഫി പറഞ്ഞു.
Related News
ഖത്തർ പ്രവാസികൾക്കിടയിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വം
Working Hours Regulation Qatar: ഓഫീസ് സമയത്തിൽ പുതിയ ക്രമീകരണങ്ങളുമായി ഖത്തർ മന്ത്രിസഭ; ജീവനക്കാരുടെ ജോലി ആരംഭിക്കുന്ന സമയത്തിൽ ഇളവ്, വീട്ടിലിരുന്ന് ജോലി ചെയ്യാം
“ട്രാഖ്” പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വേൾഡ് ക്ലാസ് ഏഷ്യൻ കപ്പ്; ഖത്തറിനെ പ്രശംസിച്ച് ഇന്ത്യൻ കോച്ച്
ഒമാൻ സുൽത്താന്‍ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
‘ഫലസ്തീനിനായി 10 സഹായ വിമാനങ്ങൾ’: സംരംഭത്തിന് തുടക്കം കുറിച്ച് ഖത്തർ ചാരിറ്റി
ഖത്തര്‍ ദേശീയദിനാഘോഷ പരിപാടികള്‍ ഈ മാസം 10 ന് തുടങ്ങും
ഇസ്രായേൽ ആക്രമണം വംശീയ ഉന്മൂലനം; അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട് ലജ്ജാകരം -ഖത്തർ അമീർ
“സ്കിയ” രക്തദാന ക്യാംപ് ശ്രദ്ധേയമായി
357 ഫാമുകൾക്ക് ഉൽപാദനം വർദ്ധിപ്പിക്കാൻ യന്ത്രവൽക്കരണ സേവനം ലഭിക്കുന്നു.
എക്സ്പോ 2023 ദോഹയിൽ സുഡാനീസ് പവലിയൻ ഉദ്ഘാടനം ചെയ്തു.
ഖത്തർ കാലാവസ്ഥ നിരീക്ഷണം ഈ ആഴ്ചയിൽ മഴയ്ക്ക് സാധ്യത.
അൽറയ്യാനിലെ അൽമനാർ മോഡൽ കിന്റർഗാർട്ടൻ ഫോർ ബോയ്സ്, ദോഹ മുനിസിപ്പാലിറ്റിയിലെ അബൂഹനീഫ കിന്റർഗാർട്ടൻ ഫോർ ബോയ്സ്, കിന്റർഗാർട്ടൻ സിക്രീത്ത് ഇൻഡിപെൻഡന്റ് പ്രൈമറി ഗേൾസ്, അൽഖവാരിസ്മി കിന്റർഗാർട്ടൻ ഫോർ ഗേൾസ് എന്നിവയാണ് പ്രഥമ ഘട്ടത്തിൽ പ്രീകിന്റർഗാർട്ടൻ തലത്തിനായി തിരഞ്ഞെടുത്ത സ്ഥാപനങ്ങൾ. ഓരോ കിന്റർഗാർട്ടനിലും രണ്ട് ക്ലാസുകൾ വീതമാണുള്ളത്.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C