എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ വരുന്നു

രാജ്യത്തെ എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും പ്രത്യേക തിരിച്ചറിയൽ നമ്പർ വരുന്നു. നമ്പർ ‘ഓട്ടോമേറ്റഡ് പെർമനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി’ (APAAR) എന്നാകും ഈ സംവിധാനം അറിയപ്പെടുക. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് ‘ഒരു രാജ്യം, ഒരു വിദ്യാർത്ഥി ഐഡി’ സൃഷ്ടിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിടുന്നത്.

ഓട്ടോമേറ്റഡ് പെർമെനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി എന്ന പേരിൽ സർക്കാർ, സ്വകാര്യ സ്‌കൂൾ വിദ്യാർത്ഥികൾ എന്ന വേർതിരിവ് ഇല്ലാതെ എല്ലാ സ്‌കൂൾ വിദ്യാർത്ഥികൾക്കും പ്രത്യേകം തിരിച്ചറിയൽ നമ്പർ നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. കുട്ടികളുടെ അക്കാദമിക നിലവാരവും നേട്ടങ്ങളും ട്രാക്ക് ചെയ്യാൻ കഴിയുന്ന തരത്തിലാണ് സംവിധാനം. ആധാർ കാർഡിന് പുറമേയാണ് സ്‌കൂൾ കുട്ടികൾക്കായി മറ്റൊരു തിരിച്ചറിയൽ നമ്പർ കൂടി നൽകുന്നത്. പ്രീ പ്രൈമറി മുതൽ ഹയർ എജ്യുക്കേഷൻ വരെയുള്ള വിദ്യാർത്ഥികൾക്ക് തിരിച്ചറിയൽ നമ്പർ നൽകും.

കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾ അറിയുന്നതിനായി മലയാളദേശം Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/DYIe42DWaDnGyI9ObSyA1C

Related News

Related News

Leave a Reply

Your email address will not be published. Required fields are marked *